അരമണിക്കൂറില്‍ കീഴടങ്ങി സൈന; ലോകബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി

സ്പോര്‍ട്സ് ഡെസ്‌ക്

നാന്‍ജിംഗ്: ലോകബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍നിന്ന് സൈന നേഹ്‌വാള്‍ പുറത്ത്. ഒളിംപിക് ചാമ്പ്യന്‍ സ്‌പെയിനിന്റെ കരോലിന മാരിനാണ് ക്വാര്‍ട്ടറില്‍ സൈനയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-21, 11-21.

മാരിനോട് തീര്‍ത്തും നിറംമങ്ങിയ പ്രകടനമായിരുന്നു സൈനയുടേത്. അരമണിക്കൂറില്‍ അടിയറവ് പറഞ്ഞ സൈന പൊരുതാന്‍പോലുമാകാതെ കീഴടങ്ങുകയായിരുന്നു.

ഇതുവരെ നേര്‍ക്കുനേരെത്തിയ പത്തു പോരാട്ടങ്ങളില്‍ ഇതോടെ ഇരുവര്‍ക്കും അഞ്ചു വിജയങ്ങള്‍ വീതമായി.

ALSO READ: ഒറ്റ സെഞ്ച്വറി, ഒരുപിടി റെക്കോഡുകള്‍; കോഹ്‌ലിയുടെ പ്രകടനത്തില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം

തുടര്‍ച്ചയായി എട്ടുതവണ ലോക ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ താരമെന്ന നിലയില്‍ റെക്കോര്‍ഡ് കുറിച്ചതിനു പിന്നാലെയാണ് സൈനയുടെ നിരാശപ്പെടുത്തുന്ന തോല്‍വി. 2015, 2017 വര്‍ഷങ്ങളില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിട്ടുള്ള താരമാണ് സൈന.

വനിതാ സിംഗിള്‍സില്‍ പി.വി സിന്ധുവാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ.

WATCH THIS VIDEO: