| Wednesday, 29th January 2020, 12:46 pm

സൈനാ നേവാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു; ബി.ജെ.പിയുടെ ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം ദല്‍ഹി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സൈന ബി.ജെ.പി അംഗത്വം സ്വീകരിച്ചു.

ബി.ജെ.പി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിന്തുണച്ച് സൈന ട്വീറ്റുകള്‍ ചെയ്യാറുണ്ട്. ഇവ ശ്രദ്ധ നേടിയതോടെ സൈന ബി.ജെ.പിയിലേക്ക് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സൈനയ്ക്ക് ഇപ്പോള്‍ ബി.ജെ.പി അംഗത്വം നല്‍കുന്നത്. ദല്‍ഹിയുടെ തൊട്ടടുത്ത സംസ്ഥാനമായ ഹരിയാനയില്‍ നിന്നുള്ള സൈനയുടെ വരവ് കൂടുതല്‍ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ആകര്‍ഷിക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്.

24 അന്താരാഷ്ട്ര ബാഡ്മിന്റണ്‍ കിരീടങ്ങള്‍ സൈന സ്വന്തമാക്കിയിട്ടുണ്ട്. 2015ല്‍ റാങ്കിംഗില്‍ സൈന ഒന്നാം സ്ഥാനത്തേക്കെത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more