[] സിഡ്‌നി: ഇന്ത്യയുടെ സൈനാ നെഹ്‌വാള്‍ ഓസ്‌ട്രേലിയന്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലില്‍ കടന്നു.
ലോകരണ്ടാം നമ്പര്‍ താരവും ചൈനയുടെ ടോപ് സീഡുമായ ഷിഷിയാന്‍ വാങ്ങിനെയാണ് സൈന പരാജയപ്പെടുത്തിയത്.
ഒരു മണിക്കൂറും 16 മിനിറ്റും നീണ്ടു നിന്ന മാരത്തണ്‍ മത്സരത്തില്‍ ആറാം സീഡായ സൈന 21-19. 16-21, 21 -15 എന്ന സ്‌കോറിനാണ് വിജയിച്ചത്. ക്വാര്‍ട്ടറില്‍ ജപ്പാന്റെ ഹിറോസെയെയാണ് പരാജയപ്പെടുത്തിയാണ് സൈന സെമി ഫൈനലില്‍ കടന്നത്. സ്‌കോര്‍ 2118, 219.
ഇന്ത്യന്‍ താരം പിവി സിന്ധു ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ ഓപ്പണില്‍ വിജയിച്ച സൈന സീസണിലെ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്.