| Tuesday, 31st July 2018, 2:33 pm

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സൈന മുന്നോട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

നാന്‍ജിംഗ്: ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈനാ നേഹ്‌വാള്‍ മൂന്നാം റൗണ്ടില്‍. തുര്‍ക്കിയുടെ അലിയ ഡെമിര്‍ബാഗിനെയാണ് സൈനയുടെ വിജയം. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന, എതിരാളിക്ക് മടക്കടിക്കറ്റ് നല്‍കിയത്. സ്‌കോര്‍ 21-17, 21-8.

വെറും 39 മിനിറ്റില്‍ ഏകപക്ഷീയമായാണ് സൈനയുടെ വിജയം. മൂന്നാം റൗണ്ടില്‍ തായ്‌ലാന്റിന്റെ രത്ചനോക്ക് ഇന്തനോനാണ് സൈനയുടെ എതിരാളി.

ALSO READ: രണതുംഗെയും അരവിന്ദ ഡിസില്‍വയ്ക്കുമെതിരെ ഒത്തുകളി ആരോപണം ഉണ്ടായിരുന്നു: ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍

പുരുഷവിഭാഗം സിംഗിള്‍സില്‍ ശ്രീകാന്ത് രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. അയര്‍ലന്‍ഡിന്റെ എന്‍ഹാറ്റ് എന്‍ഗ്യുയെന്നിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് അഞ്ചാം സീഡായ ശ്രീകാന്ത് തോല്‍പിച്ചത്. സ്‌കോര്‍: 21-15, 21-16.

രണ്ടാം റൗണ്ടില്‍ സ്‌പെയിനിന്റെ പാബ്ലോ അബിയാനാണ് ശ്രീകാന്തിന്റെ എതിരാളി.

അതേസമയം മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ പ്രണവ് ചോപ്ര-സിക്കി റെഡ്ഡി സഖ്യം ഇന്തോനേഷ്യയുടെ ഹാഫിസ് ഫൈസല്‍-ഗ്ലോറിയ ഇമ്മാനുവല്‍ വിഡ്ജാ സഖ്യത്തോട് പരാജയപ്പെട്ടു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more