Commonwealth Games 2018 Gold Coast
കോമണ്‍വെല്‍ത്ത് ഗെയിംസ് : സിന്ധുവിനെ തോല്‍പ്പിച്ച് സൈനയ്ക്ക് സ്വര്‍ണ്ണം; ഇന്ത്യയുടെ ഇരുപതാംസ്വര്‍ണം
സ്പോര്‍ട്സ് ഡെസ്‌ക്
2018 Apr 15, 01:56 am
Sunday, 15th April 2018, 7:26 am

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ പി.വി സിന്ധുവിനെ പരാജയപ്പെടുത്തി സൈന നെഹ്‌വാളിന് സ്വര്‍ണ്ണം. ഫൈനലില്‍ പി വി സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സൈന സ്വര്‍ണം നേടിയത്. സ്‌കോര്‍ 21-18, 23-21. ഇന്ത്യയുടെ ഇരുപത്തിയാറാമത് സ്വര്‍ണ്ണമാണിത്.

ഫൈനലിലൂടെ സ്വര്‍ണ്ണവും വെള്ളിയും ലഭിച്ച ഇന്ത്യ നിലവില്‍ മൂന്നാം സ്ഥാനത്താണ്. ആദ്യ സെമിയില്‍ സ്‌കോട്ട് ലാന്‍ഡിന്റെ കിര്‍സ്റ്റി ഗില്‍മൗറിനെ അടിയറവ് പറയിച്ചായിരുന്നു സൈനയുടെ ഫൈനല്‍ പ്രവേശനം. സെമിയില്‍ നിലവിലെ ചാമ്പ്യന്‍ കാനഡയുടെ മൈക്കില്‍ ലീയെ പരാജയപ്പെടുത്തിയാണ് പിവി സിന്ധു ഫൈനലിലെത്തിയത്.

നേരത്തെ മൂന്നു തവണയാണ് സിന്ധുവും സൈനയും തമ്മില്‍ ഏറ്റുമുട്ടിയിട്ടുളളത്. ഇക്കൊല്ലം തുടക്കത്തില്‍ നടന്ന ഇന്തോനേഷ്യ മാസ്റ്റര്‍ സീരീസില്‍ സൈനയും സിന്ധുവും ഏറ്റുമുട്ടിയപ്പോള്‍ സൈനയ്ക്കായിരുന്നു വിജയം.


Read more: പറന്ന് പറന്ന് പാണ്ഡ്യ; മാക്‌സ് വെല്ലിനെ പുറത്താക്കിയ പാണ്ഡ്യയുടെ അത്ഭുത ക്യാച്ച് കാണാം, വീഡിയോ