കഴിഞ്ഞ ദിവസം നടന്ന ഏകദിന മത്സരത്തില്‍ സിംബാബ്‌വെക്കെതിരെ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വെ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
എന്നാല്‍ 32.3 ഓവറില്‍ വെറും 145 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ടീം. തുടര്‍ന്ന് മറുപടിക്ക് ഇറങ്ങിയ പാകിസ്ഥാന്‍ 18.2 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 148 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ 1-1ന് സമനിലയിലാണ് ഇരുവരും.
The @SaimAyub7 storm helps Pakistan cruise to an emphatic 🔟-wicket win in the second ODI! 🙌
മത്സരത്തില്‍ പാകിസ്ഥാന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ സൈം അയൂബായിരുന്നു. 62 പന്തില്‍ 17 ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 113 റണ്‍സ് നേടിയാണ് താരം താണ്ഡവമാടിയത്. 182.26 എന്ന പ്രഹര ശേഷിയില്‍ ബാറ്റ് വീശിയ താരം ഫോര്‍മാറ്റിലെ കന്നി സെഞ്ച്വറിയും നേടി. നേരിട്ട 53ാം പന്തിലാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരത്തെ തേടി എത്തിയിരുന്നു. പാകിസ്ഥാന് വേണ്ടി ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ താരമാകാുകയാണ് സൈം അയൂബ്. പാകിസ്ഥാന്റെ മുന്‍ താരം ഷാഹിന്‍ അഫ്രീദി ആധിപത്യം നിലനിര്‍ത്തുന്ന ലിസ്റ്റി അഫ്രീദിക്കൊപ്പമെത്താനാണ് താരത്തിന് സാധിച്ചത്.
പാകിസ്ഥാന് വേണ്ടി ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടിന്ന താരം, പന്ത്, എതിരാളി, വര്‍ഷം എന്ന ക്രമത്തില്‍
ഷാഹീന്‍ അഫ്രീദി – 37 പന്ത് – ശ്രീലങ്ക – 1996
ഷാഹിന്‍ അഫ്രീദി – 45 പന്ത് – ഇന്ത്യ – 2005
ഷാഹിന്‍ അഫ്രീദി – 53 പന്ത് – ബംഗ്ലാദേശ് – 2010
സൈം അയൂബ് – 53 പന്ത് – സിംബാബ്‌വെ – 2024
മത്സരത്തില്‍ അയൂബിനൊപ്പം 32 റണ്‍സ് നേടിയ അബ്ദുള്‍ ഷഫീക്കും മികച്ച പ്രകടനം നടത്തി. എന്നാല്‍ സിംബാബ്‌വെക്ക് വേണ്ടി ഡിയോണ്‍ മെയേര്‍സ് നേടിയ 33 റണ്‍സിന്റെയും സീന്‍ വില്യംസ് നേടിയ 31 റണ്‍സിന്റെയും പിന്‍ബലം മാത്രമായിരുന്നു ഉണ്ടായത്. മറ്റാര്‍ക്കും മികവ്പുലര്‍ത്താന്‍ സാധിച്ചില്ല.
പാകിസ്ഥാന് വേണ്ടി ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് അബ്രാര്‍ അഹമ്മദായിരുന്നു. എട്ട് ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്. സല്‍മാന്‍ അലി ആഘ ഏഴ് ഓവറില്‍ നിന്നും 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും നേടി മികച്ചുനിന്നു. അയൂബും ഫൈസല്‍ അക്രവും ഓരോ വിക്കറ്റ് നേടുകയും ചെയ്തു.
Content Highlight: Saim Ayub In Great Record Achievement In ODI Cricket For Pakistan