കൊച്ചി: നൂറിലേറെ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് സൈജു കുറുപ്പ്. മയൂഖത്തിലൂടെ സിനിമയിലെത്തിയ സൈജു കുറുപ്പ് തമിഴിലും സജീവമാണ്.
തന്റെ പേരിന് ഒരു ഗാംഭീര്യമില്ലെന്ന് തോന്നിയപ്പോള്‍ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അച്ഛന്റെ മുന്നിലെത്തിയ കഥ പറയുകയാണ് സൈജു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സൈജു രസകരമായ അനുഭവം പങ്കുവെച്ചത്.
‘സൈജു ഗോവിന്ദ കുറുപ്പ് കുഴപ്പമില്ല, അച്ഛന്റെ പേര് കൂടി ഉള്ളത് കൊണ്ട്. അല്ലാതെ സൈജു എന്നത് ഒരു ചെറിയ പേരാണ്. ഒരു ശൂ പോലുള്ള പേര്. ഒരു പെറ്റ് നെയിമായി ചുരുക്കാന്‍ പോലുമില്ലാത്ത പേരാണ് സൈജു.
ഞാന്‍ അച്ഛനോട് പറയുമായിരുന്നു എന്റെ പേര് മാറ്റണമെന്ന്. പകരം അമിതാഭ് ബച്ചന്‍ അല്ലെങ്കില്‍ ദാവൂദ് ഇബ്രാഹിം എന്നിടണം എന്നൊക്കെയാ ഞാന്‍ പറഞ്ഞിരുന്നത്.
ദാവൂദ് എന്നോ അമിതാഭ് എന്നോ പറഞ്ഞിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഞാന്‍ സര്‍നെയിമോട് കൂടിയാ പറഞ്ഞത്. അച്ഛന്‍ വേണ്ട എന്ന് പറഞ്ഞു. മൂപ്പര്‍ കൂടുതല്‍ പ്രമോട്ട് ചെയ്തില്ല,’ സൈജു പറഞ്ഞു.
എന്നാല്‍ തമിഴ് സിനിമാ മേഖലയില്‍ തന്റെ പേര് അനിരുദ്ധ് എന്നാണെന്ന് സൈജു നേരത്തെ പറഞ്ഞിരുന്നു. സൈജു കുറുപ്പ് എന്ന പേര് ഉച്ചരിക്കാന്‍ തമിഴര്‍ക്ക് ബുദ്ധിമുട്ടായതുകൊണ്ടാണ് അനിരുദ്ധ് എന്ന പേര് സ്വീകരിക്കാന്‍ സൈജു തയ്യാറായത്.
ന്യൂമറോളിയൊക്കെ നോക്കിയാണ് ഈ പേരിട്ടതെങ്കിലും പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ലെന്നാണ് സൈജു പറഞ്ഞത്.
‘അവിടെ വേറിട്ട കഥാപാത്രം ചെയ്യാന്‍ കഴിയും. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ഈ പ്രായത്തില്‍ തന്നെ ചെയ്യാന്‍ സാധിച്ചു. നായക വേഷം മാത്രം ചെയ്യണമെന്ന ആഗ്രഹമില്ല.
വര്‍ഷത്തില്‍ ഒന്നോ രണ്ടോ നായക വേഷം. കോമഡി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. ഒരു പരിധിക്ക് അപ്പുറത്തേക്ക് കടക്കുന്ന പ്രതിനായക വേഷത്തോട് ഒട്ടും താത്പര്യമില്ല, സൈജു കുറുപ്പ് പറഞ്ഞു.