ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രേമലു മലയാളത്തിലും അന്യഭാഷകളിലും നിറഞ്ഞ സദസ്സിൽ മുന്നേറുകയാണ്.
ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രേമലു മലയാളത്തിലും അന്യഭാഷകളിലും നിറഞ്ഞ സദസ്സിൽ മുന്നേറുകയാണ്.
തുടർച്ചയായി മൂന്നാമത്തെ ചിത്രമാണ് ഗിരീഷിന്റെതായി ബോക്സ് ഓഫീസിൽ വലിയ വിജയമാവുന്നത്. 2019ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങളിലൂടെയാണ് ഗിരീഷ് സിനിമയിലേക്ക് അരങ്ങേറുന്നത്. മാത്യു തോമസ്, വിനീത് ശ്രീനിവാസൻ, അനശ്വര രാജൻ തുടങ്ങിയവർ പ്രധാന വേഷത്തിലെ ചിത്രം വലിയ വിജയമായിരുന്നു.
ചിത്രത്തിൽ വിനീത് ശ്രീനിവാസൻ ചെയ്ത കഥാപാത്രം തനിക്കാണ് ആദ്യം വന്നതെന്ന് നടൻ സൈജു കുറുപ്പ് പറയുന്നു. ആട് രണ്ടിന്റെ ഷൂട്ട് കഴിഞ്ഞിരിക്കുന്ന സമയത്താണ് ഗിരീഷ് തന്നെ വന്ന് കണ്ടതെന്നും എന്നാൽ താൻ അഭിനയിച്ചാൽ ചിത്രം ഓടുമോയെന്ന് ഗിരീഷിനോട് ചോദിച്ചെന്നും സൈജു കുറുപ്പ് പറയുന്നു. ഫെഫ്കയുടെ ഷോർട്ട് ഫിലിം മത്സരത്തിന്റെ സമ്മാനദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സൈജു കുറുപ്പ്.
‘ഞാന്‍ ആട് 2വിന്റെ ഷൂട്ട് കഴിഞ്ഞിരിക്കുന്ന സമയത്ത് ഒരാള്‍ എന്നെ വന്ന് പരിചയപ്പെട്ടു. സിനിമകളെപ്പറ്റി കുറേ സംസാരിച്ച ശേഷം അയാളുടെ സുഹൃത്ത് ചെയ്ത ഷോര്‍ട്ട് ഫിലിം ഒരെണ്ണം ഉണ്ട്, ഒന്ന് കണ്ടുനോക്കിയിട്ട് അഭിപ്രായം പറയാന്‍ പറഞ്ഞ് എനിക്ക് അതിന്റെ ലിങ്ക് അയച്ചുതന്നു. ഞാന്‍ അതു കണ്ടു. എനിക്ക് അത് ഇഷ്ടപ്പെട്ടു.
ഞാന്‍ അയാളെ വിളിച്ച് അതിന്റെ റൈറ്ററുടെയും സംവിധായകന്റെയും നമ്പര്‍ വാങ്ങി. ആദ്യം സംവിധായകനെ വിളിച്ച് ഷോര്‍ട്ട് ഫിലിം കണ്ടു ഇഷ്ടമായി എന്ന് പറഞ്ഞു. ചുരുങ്ങിയ വാക്കില്‍ അയാള്‍ മറുപടി പറഞ്ഞ് ഫോണ്‍ വെച്ചു. പിന്നീട് റൈറ്ററെ വിളിച്ച് സംസാരിച്ചു.
അയാള്‍ നന്നായി എന്നോട് സംസാരിച്ചു. പിന്നീട് ഞങ്ങള്‍ ഇടയ്ക്കിടക്ക് സംസാരിക്കാറുണ്ടായിരുന്നു. ഒരുദിവസം എന്നോട് അയാള്‍ ഒരു കഥ പറഞ്ഞു. പ്ലസ്ടുവിന് പഠിക്കുന്ന കുട്ടികളുടെ കഥയായിരുന്നു അത്. മെയിന്‍ ക്യാരക്ടറായിട്ട് ഒരു പയ്യന്‍ അതേ ഇമ്പോര്‍ട്ടന്‍സില്‍ ഒരു മാഷ്. ആ മാഷിന്റെ റോള്‍ എനിക്ക് തരാമെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു, ഒരു പുതുമുഖമായ പയ്യനെയും സൈജു കുറുപ്പിനെയും പോസ്റ്ററില്‍ കണ്ടാല്‍ ആളുകള്‍ കേറുമോ എന്ന് ചിന്തിക്ക്. വേറെ ആരും കഥ കേട്ട് ഓക്കെ പറഞ്ഞില്ലെങ്കില്‍ ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു.
എനിക്ക് ഡേറ്റ് ഉണ്ടായിരുന്നിട്ടും ആ സിനിമ ചെയ്യാത്തത് നന്നായെന്ന് പടം കണ്ടപ്പോള്‍ എനിക്ക് മനസിലായി. ആ സംവിധായകനാണ് ഗിരീഷ് എ.ഡി. എന്നോട് കഥ പറഞ്ഞത് ആ സിനിമയുടെ റൈറ്റര്‍ ഡിനോയ് പൗലോസ്. ആ സിനിമയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍.
വിനീത് ശ്രീനിവാസന്‍ ഗംഭീരമായാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്,’ സൈജു പറഞ്ഞു.
Content Highlight: Saiju Kurupp Talk About Gireesh.A.d And Thaneer Mathan Dhinangal Movie