മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ പ്രത്യേക ഫാൻ ബേസ് ഉള്ള ചിത്രമാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട്. ചിത്രത്തിന്റെ ആദ്യഭാഗം തിയേറ്ററിൽ പരാജയമായിരുന്നുവെങ്കിലും പിന്നീട് വലിയ രീതിയിൽ സ്വീകരിക്കപ്പെടുകയും രണ്ടാം ഭാഗമായ ആട് 2 തിയേറ്ററിൽ വമ്പൻ വിജയം ആവുകയും ചെയ്തു.
നിരവധി കോമഡി സീനുകൾ ഉള്ള ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ച് പറയുകയാണ് നടൻ സൈജു കുറുപ്പ്. ചിത്രത്തിൽ അറക്കൽ അബു എന്ന കഥാപാത്രമായി എത്തിയത് സൈജു കുറുപ്പ് ആയിരുന്നു.
ചിത്രത്തിൽ ഒരു സീനിൽ നടൻ ജയസൂര്യ ആട്ടിൻകാട്ടം തിന്നുന്നുണ്ട്. അത് ഒർജിനൽ ആട്ടിൻക്കാട്ടമായിരുന്നു എന്നാണ് സൈജു പറയുന്നത്. ഷോട്ടിനായി ആയുർവേദ ഗുളികകൾ ഉണ്ടായിരുന്നുവെന്നും ഷോട്ടിന്റെ ഒർജിനാലിറ്റിയ്‌ക്ക് വേണ്ടി ഒർജിനൽ ആട്ടിൻക്കാട്ടവും വെച്ചതായിരുന്നുവെന്നും താരം ക്ലബ്ബ് എഫ്.എമ്മിനോട് പറഞ്ഞു.
‘ഇങ്ങനെ പറയാൻ പാടുണ്ടോ എന്ന് എനിക്കറിയില്ല. ആയുർവേദ ഗുളികകൾ കാണാൻ ഒരു ബ്ലാക്ക് കളർ ബോളുകൾ പോലെയല്ലേ. ഏകദേശം ആട്ടിൻകാട്ടം പോലെ. ഷോട്ടിനായി അത് കൊണ്ട് വെച്ചിട്ടുണ്ട്.
ജയൻ ആദ്യം അതായിരുന്നു കഴിച്ചത്. പക്ഷെ വീണ്ടും റീ ടേക്ക് വന്നപ്പോൾ ആയുർവേദ ഗുളികകൾക്ക് പകരം ഒർജിനൽ ആട്ടിൻകാട്ടം അവിടെ കിടക്കുന്നുണ്ടായിരുന്നു. ആടത് ചെയ്ത് വെച്ചതുകൊണ്ട് ഷോട്ടിൽ ഫ്രെയിമിൽ വരാൻ വേണ്ടി അതുംകൂടെ ഞങ്ങൾ ഷോട്ടിൽ വെച്ചിരുന്നു.
ജയൻ ഒർജിനലായി അതെടുത്ത് ചവച്ചു. ചവച്ചു കഴിഞ്ഞപ്പോൾ തന്നെ ഷോട്ട് കട്ട് ആയി. ഉടനെ തന്നെ അവൻ വായയൊക്കെ കഴുകി. ജയന് വേണമെങ്കിൽ ആ ഷോട്ട് അവിടെ കട്ട് ചെയ്തിട്ട് വേറേ ഒന്ന് എടുക്കാമായിരുന്നു. പക്ഷെ അവൻ അത് ചെയ്തില്ല.