അഭിനയത്തിന്റെ കാര്യത്തില്‍ താനൊരു എബൗ ആവറേജ് പെര്‍ഫോമറാണെന്ന് പറയുകയാണ് നടന്‍ സൈജു കുറുപ്പ്. പണ്ടത്തെ സിനിമകള്‍ വെച്ച് നോക്കുകയാണെങ്കില്‍ തന്റെ അഭിനയം ഏറെ മെച്ചപ്പെട്ടതായാണ് കരുതുന്നതെന്നും കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ കുറച്ച് കൂടി ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും സൈജു പറഞ്ഞു.
പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന് വന്ന് കടക്കെണി സ്റ്റാറെന്ന പരാമര്‍ശത്തെ താന്‍ സീരീയസായി എടുത്തിട്ടില്ലെന്നും ഇന്നുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം പ്രാരാബ്ധങ്ങള്‍ ഉള്ളവരായിരുന്നെന്നും സൈജു കൂട്ടിച്ചേര്‍ത്തു.
‘ഞാനൊരു എബൗ ആവറേജ് ആക്ടറാണ്. എനിക്ക് കിട്ടുന്ന കഥാപാത്രങ്ങളില്‍ എനിക്ക് ചെയ്യാന്‍ പറ്റുന്നത് ഞാന്‍ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. പണ്ടൊക്കെ എനിക്ക് ചെയ്യാന്‍ പറ്റാത്ത കഥാപാത്രങ്ങളും ഞാന്‍ തെരഞ്ഞെടുത്തിട്ടുണ്ട്. കാരണം സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ എക്‌സ്പീരിയന്‍സ് വേണം, അതിലൂടെ മാത്രമേ അഭിനയം പഠിക്കാന്‍ സാധിക്കൂ. പക്ഷെ ഇന്ന് അങ്ങനെയല്ല. എനിക്ക് പറ്റുന്ന കഥാപാത്രങ്ങള്‍ ഞാന്‍ തന്നെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.
കടണക്കെണി സ്റ്റാറെന്ന വിളിയൊക്കെ ഞാന്‍ വളരെ തമാശയായിട്ടാണ് എടുക്കുന്നത്. സീരിയസായിട്ടെടുത്താല്‍ ഞാന്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാതിരിക്കണം. ഞാന്‍ ചെയ്ത 130 കഥാപാത്രങ്ങള്‍ക്കും കടവും പ്രാരാബ്ധവുമൊക്കെ ഉണ്ടായിട്ടുണ്ട്. കടം മേടിക്കാത്ത ആള്‍ക്കാര്‍ ആരെങ്കിലുമുണ്ടോ? ജീവിതത്തിലെല്ലാവര്‍ക്കും കടം കാണുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
നേരിട്ട് ചോദിച്ചിട്ടില്ലെങ്കിലും ബാങ്കില്‍ പോയി ലോണ്‍ എടുക്കുന്നവരാണ് നമ്മള്‍. അതുകൊണ്ട് ഏത് കഥാപാത്രം ചെയ്താലും അവര്‍ക്ക് കടവും പ്രരാബ്ധവുമൊക്കെ കാണും. കടക്കെണി സ്റ്റാര്‍ എന്നതിന് പകരം ലൈബലിറ്റി സ്റ്റാര്‍, ഇ.എം.ഐ സ്റ്റാര്‍, ലോണ്‍ സ്റ്റാര്‍ എന്നൊക്കെ ഒരു പാട് പേരുകള്‍ ഉള്ളയാളാണ് ഞാന്‍,’ സൈജു പറഞ്ഞു.