| Saturday, 16th December 2023, 10:51 pm

ക്രൈം സ്റ്റോറീസിൽ എന്തെങ്കിലും ലൂപ് ഹോൾസ് ഉണ്ടെങ്കിൽ എനിക്ക് പിക്ക് ചെയ്യാൻ പറ്റും: സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് സൈജു കുറുപ്പ്. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ സൈജു കുറുപ്പ് തന്റേതായ ഒരിടം സൃഷ്ടിച്ചിട്ടുണ്ട്. കാളിദാസ് ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രജനി സിനിമയുടെ വിശേഷങ്ങൾ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയായിരുന്നു താരം.

താൻ ക്രൈം സ്റ്റോറീസ് ഒരുപാട് വായിക്കുന്ന ആളാണെന്ന് സൈജു പറഞ്ഞു. താൻ പത്രം വായിക്കുമ്പോൾ ആദ്യ പേജ് അല്ല നോക്കുകയെന്നും മറിച്ച് ക്രൈം വാർത്തകളാണ് വായിക്കാറുള്ളതെന്നും സൈജു പറയുന്നുണ്ട്. സോണി ലിവിലെ ക്രൈം പട്രോൾ സീരീസ് ഫോളോ ചെയ്യാറുണ്ടെന്നും സൈജു കൂട്ടിച്ചേർത്തു.

‘ക്രൈം സ്റ്റോറീസ് ഒരുപാട് വായിക്കുന്ന ഒരാളാണ് ഞാൻ. ടൈംസ് ഓഫ് ഇന്ത്യയാണ് വീട്ടിൽ വരുത്തുന്നത്. അതിലെ ഫസ്റ്റ് പേജ് ഇങ്ങോട്ട് മാറ്റും, അതിലാണല്ലോ പ്രധാന വാർത്തകൾ ഉണ്ടാവുക. അത് വായിക്കില്ല. രണ്ടാമത്തെയോ മൂന്നാമത്തെയോ പേജിലാണ് ഈ ക്രൈം റിലേറ്റഡ് ആയിട്ടുള്ള വാർത്തകൾ വരുന്നത്. മറ്റേതും വായിക്കും പക്ഷേ ഇതിലേക്കാണ് എന്റെ ആദ്യം ഫോക്കസ് പോകാറുള്ളത്.

ഇതുപോലെ സോണി ലിവിലെ ക്രൈം പട്രോൾ സീരീസ് ഫോളോ ചെയ്യുന്ന ഒരാളാണ്. ഞാൻ അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഫോളോ ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് ഈ ക്രൈം സ്റ്റോറീസ് കേൾക്കുന്ന സമയത്ത് ക്രൈം പട്രോൾ അത്യാവശ്യം ഫോളോ ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും ലൂപ് ഹോൾസ് ഉണ്ടെങ്കിൽ ഒരു പരിധി വരെ എനിക്ക് പിക്ക് ചെയ്യാൻ പറ്റും.

പക്ഷേ എനിക്ക് ക്രൈം ഭയങ്കര പേടിയാണ്. അതായത് എനിക്ക് പാമ്പിനെ ഭയങ്കര പേടിയാണ് പക്ഷേ എനിക്ക് അതിനെ കാണാൻ ഭയങ്കര ഇഷ്ടമാണ്. നേരിട്ട് അല്ല, വീഡിയോ കാണുന്നത് ഇഷ്ടമാണ്,’സൈജു കുറുപ്പ് പറഞ്ഞു.

Content Highlight: Saiju kurupp loves crime stories

We use cookies to give you the best possible experience. Learn more