|

എന്റെ ഇന്റര്‍വ്യൂ പ്രചോദനം നല്‍കാറുണ്ടെന്ന് ഒരു യുവാവെങ്കിലും പറയാറുണ്ട്: സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. ടി. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖത്തിലൂടെയാണ് സൈജു മലയാള സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് നായകനായും വില്ലനായും സഹകഥാപാത്രമായും ഒട്ടേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തിലെ അറക്കല്‍ അബുവെന്ന കഥാപാത്രം സൈജു കുറുപ്പിന്റെ അഭിനയജീവിതത്തിലെ ശ്രദ്ധ നേടിയ വേഷങ്ങളാണ്.

സൈജു കുറുപ്പ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് അഭിലാഷം. ഇപ്പോള്‍ അഭിലാഷം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിന്‍ സംസാരിക്കുകയാണ് അദ്ദേഹം.

സക്‌സസ് റേറ്റ് വെച്ച് മറ്റുള്ളവരോട് പെരുമാറുന്നയാളല്ല താനെന്നും കരിയറില്‍ ഒരുപാട് വിജയ പരാജങ്ങളിലൂടെ കടന്ന് പോയൊരു വ്യക്തിയെന്ന നിലയില്‍ എല്ലാത്തരം വിഷമങ്ങളും തനിക്ക് മനസിലാകുമെന്നും സൈജു കുറുപ്പ് പറയുന്നു. മിനിമം ഒരു യുവാവെങ്കിലും തന്റെ അഭിമുഖങ്ങള്‍ കണ്ടിട്ട് പ്രചോദനം ലഭിക്കാറുണ്ടെന്ന് പറയാറുണ്ടെന്നും വൈറലാകാന്‍ വേണ്ടി തനിക്ക് ഒന്നും ചെയ്യാനറിയില്ലെന്നും സൈജു കുറുപ്പ് കൂട്ടി ചേര്‍ത്തു. മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു സക്‌സസ് റേറ്റ് വെച്ചിട്ട് പെരുമാറുന്നയാളല്ല ഞാന്‍. പല ഉയര്‍ച്ച താഴ്ച്ചകളിലൂടെ കടന്നുപോയത് കാരണം എത്രമാത്രമാണ് അത് ഫീല്‍ ചെയ്യുകയെന്ന് എനിക്ക് അറിയാം. നമ്മുടെ ഇമോഷന്‍സിനെ വല്ലാതെ വേദനിപ്പിക്കുന്ന തരത്തിലുള്ള അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. ഞാന്‍ കാരണം അങ്ങനെയൊന്നു ഒരാള്‍ക്ക് കിട്ടാന്‍ പാടില്ല. ഞാന്‍ ലൊക്കേഷനില്‍ പോകുമ്പോള്‍ മിനിമം ഒരു യുവാവെങ്കിലും നിങ്ങളുടെ ഇന്റര്‍വ്യൂസ് നന്നായി പ്രചോദനം നല്‍കാറുണ്ടെന്ന് വന്ന് പറയാറുണ്ട്. റാന്‍ഡമായി പരിചയപ്പെടുന്നൊരാളായിരിക്കും അത്.

പക്ഷേ ഞാന്‍ സമയം ഉണ്ടെങ്കില്‍ അവിടെ നിന്ന് എനിക്കറിയാവുന്ന കാര്യങ്ങള്‍ ഒക്കെ പറഞ്ഞ് കൊടുക്കും. അതുപോലെ ഒരു അഭിമുഖത്തില്‍ വൈറലാകാന്‍ വേണ്ടി എന്തെങ്കിലും പറയാന്‍ എനിക്കറിയില്ല. പലപ്പോഴും എന്റെ ഫ്രണ്ട്‌സൊക്കെ പറയാറുണ്ട്. നീ എന്തെങ്കിലും ഒക്കെ പറയണം അവിടെ പോയി ഭയങ്കര സീരയസായി ഇരിക്കരുത് കുറച്ച് ജോളിയായിട്ടൊക്കെ സംസാരിക്കണം. എനിക്കത് അറിയില്ല. അത് എനിക്ക് വര്‍ക്കാവില്ല,’ സൈജു കുറുപ്പ് പറയുന്നു.

Content Highlight: Saiju kurup says that at least one young man says my interviews are inspiring.