സിനിമയില്‍ പതിനാറു വര്‍ഷങ്ങള്‍ തികച്ചതിന്റെ സന്തോഷത്തിലാണ് നടന്‍ സൈജു കുറിപ്പ്. കോമഡി കഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ സീരിയസ് റോളുകളും ചെയ്തുകൊണ്ട് കഥാപാത്രങ്ങളില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ സൈജു കുറിപ്പിനായിട്ടുണ്ട്.
കരിയറില്‍ സെഞ്ചുറി കഥാപാത്രങ്ങളായെങ്കിലും ഇന്നും തനിക്കേറെ പ്രിയപ്പെട്ടത് മയൂഖത്തിലെ നായക കഥാപാത്രമായ ഉണ്ണിക്കേശവനെയാണെന്ന് സൈജു കുറിപ്പ് പറയുന്നു. സൈജു കുറിപ്പിന്റെ ആദ്യ സിനിമയും 2005ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖമായിരുന്നു.
‘ഉണ്ണിക്കേശവന്‍ എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രമാണ്. രണ്ട് ഷെയ്ഡുകളുണ്ട് അയാള്‍ക്ക്. ആദ്യ പകുതിയില്‍ വില്ലനും രണ്ടാം പകുതിയില്‍ നായകനും. ആദ്യം ചിത്രത്തില്‍ തന്നെ അങ്ങനെയൊരു കഥാപാത്രം ചെയ്യാനായത് എന്റെ ഭാഗ്യമാണ്. എല്ലാറ്റിനുമുപരി മഹാനായ സംവിധായകന്‍ ഹരിഹരന്‍ സാറിന്റെ ചിത്രത്തിലൂടെ നായകനായി തുടക്കം അതില്‍പരം വേറെന്ത് വേണം,’ സൈജു കുറിപ്പ് പറഞ്ഞു.
മയൂഖത്തിലൂടെ പ്രശസ്ത ഗായകരായ യേശുദാസ്, എം.ജി ശ്രീകുമാര്‍, ജയചന്ദ്രന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ചുണ്ടനക്കാന്‍ സാധിച്ചുവെന്നും സൈജു കുറിപ്പ് പറയുന്നു.
കൂടാതെ ബാബ കല്ല്യാണിയിലെ താഹിര്‍ മുഹമ്മദ് എന്ന കഥാപാത്രവും ഹലോ എന്ന സിനിമയിലെ പ്രവീണെന്ന കഥാപാത്രവും തനിക്കേറെ പ്രിയപ്പെട്ടതായിരുന്നുവെന്നും സൈജു കുറിപ്പ് പറഞ്ഞു. രണ്ട് ചിത്രത്തിലും സൈജു വില്ലന്‍ വേഷമാണ് കൈകാര്യം ചെയ്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Saiju Kurup says about his first movie