| Tuesday, 16th October 2012, 10:35 am

സെയ്ഫ്-കരീന വിവാഹം കഴിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒടുവില്‍ ബോളിവുഡ് കാത്തിരുന്ന സെയ്ഫ്-കരീന വിവാഹം കഴിഞ്ഞു. ബോളിവുഡിന്റെ സ്വന്തം കരീന കപൂര്‍ ഇന്ന് സെയ്ഫ് അലി ഖാനൊപ്പം പുതിയൊരു ജീവിതം ആരംഭിക്കുകയാണ്. മുംബൈയിലെ താജ്മഹല്‍ ഹോട്ടലില്‍ വെച്ചാണ് വിവാഹം. ബാന്ദ്രയിലെ സെയ്ഫിന്റെ വീട്ടില്‍ വെച്ച് നടക്കുന്ന വിവാഹ രജിസ്‌ട്രേഷന് ശേഷം കുടുംബാംഗങ്ങള്‍ക്ക് മാത്രമായുള്ള ചടങ്ങാണ് ഇന്ന് വൈകുന്നേരം താജില്‍ നടക്കുക.[]

രാവിലെ 11.30 നും 12 നുമിടയ്ക്കാണ് രജിസ്‌ട്രേഷന്‍ നടക്കുക. ഒക്ടോബര്‍ 17 ന് പട്ടൗഡി ഹൗസില്‍ വെച്ചും 18 ന് ദല്‍ഹിയില്‍ വെച്ചും വിവാഹ സല്‍ക്കാരം നടക്കും. ഹരിയാനയിലെ പട്ടൗഡി കുടുംബാചാര പ്രകാരമായിരിക്കും വിവാഹച്ചടങ്ങുകള്‍ നടക്കുക.

പ്രശസ്ത ക്രിക്കറ്റ് താരം മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയുടെയും മുന്‍കാല നടി ഷര്‍മിള ടാഗോറിന്റെയും മകനായ സെയ്ഫ് അലിഖാന്‍ സിനിമാതാരം അമൃത സിങ്ങുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് കരീനയെ വിവാഹം കഴിക്കുന്നത്. നീണ്ട അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചത്. ബോളിവുഡിലെ പ്രമുഖരായ കപൂര്‍ കുടുംബത്തിലെ ഇളമുറക്കാരിയാണ് കരീന കപൂര്‍.

അമൃതാ സിങ്ങുമായുള്ള ബന്ധത്തില്‍ സെയ്ഫിന് രണ്ട് കുട്ടികളുണ്ട്. സെയ്ഫിന്റെ സഹോദരി സോഹ അലിഖാനും ബോളിവുഡിലെ പ്രമുഖ താരമാണ്. കരീനയുടെ സഹോദരി കരിഷ്മ കപൂറും ബോളിവുഡിലെ മുന്‍നിര നായികയായിരുന്നു.

ബാന്ദ്രയുടെ കരീനയുടെ വീട്ടില്‍ വെച്ച് നടക്കുന്ന സംഗീത പരിപാടിയോടുകൂടി ചടങ്ങുകള്‍ ആരംഭിക്കും. നാളെ പട്ടൗഡി ഹൗസില്‍ വെച്ചാണ് നിക്കാഹ്.

പ്രശസ്ത ഡിസൈനര്‍ റിതു കുമാര്‍ രൂപകല്‍പ്പന ചെയ്ത പരമ്പരാഗത സറാറയാവും കരീന അണിയുക.

We use cookies to give you the best possible experience. Learn more