ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും ലയണല്‍ മെസിയുടെയും കളിക്കളത്തില്‍ ഉള്ള സ്വഭാവങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഹോണ്ടുറാസ് റഫറി സെയ്ദ് മാര്‍ട്ടിനെസ്.
കളിക്കളത്തില്‍ മെസി ശാന്തമായും റൊണാള്‍ഡോ കുറച്ച് ആവേശത്തോടെയും നില്‍ക്കുമെന്നാണ് സെയ്ദ് മാര്‍ട്ടിനെസ് പറഞ്ഞത്.
സ്പാനിഷ് ഔട്ട്ലെറ്റ് എ.എസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“Refereeing Messi and Ronaldo is a privilege anyone would like to have.” Honduran ref Saíd Martínez has revealed the differences in the pair’s on-field behaviour. #Messi#CristianoRonaldo
‘മെസിയും റൊണാള്‍ഡോയും രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളാണ്. എന്നാല്‍ അവര്‍ രണ്ട് പേരും മികച്ച താരങ്ങളാണ്. മെസി കളിക്കളത്തില്‍ അല്‍പം ശാന്തനാണ് കാരണം അദ്ദേഹം കളി ശ്രദ്ധിക്കുകയും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാനുമാണ് ശ്രമിക്കുന്നത്. എന്നാല്‍ റൊണാള്‍ഡോ കുറച്ചു കൂടി പ്രകടമായാണ് കളിക്കളത്തില്‍ പെരുമാറുക. അവരെ പോലുള്ള താരങ്ങള്‍ കളിക്കുന്ന മത്സരങ്ങള്‍ നിയന്ത്രിക്കുക എന്നത് ഓരോ റഫറിക്കും ലഭിക്കുന്ന വലിയ അവസരങ്ങളാണ്. അവര്‍ മികച്ച ഫ്രീകിക്ക് ഗോള്‍ നേടിയതെല്ലാം എനിക്ക് മറക്കാന്‍ കഴിയാത്ത നിമിഷങ്ങളാണ്.
മെസിയോടൊപ്പം കളിക്കളത്തില്‍ ഉണ്ടായ അനുഭവത്തെകുറിച്ചും ഹോണ്ടുറാസ് റഫറി പറഞ്ഞു.
‘മത്സരം തുടങ്ങുന്നതിനു മുമ്പ് ഞാന്‍ മെസിയുമായി കൈ കൊടുത്തു. ആ സമയം അദ്ദേഹം എന്നോട് നന്ദി പറഞ്ഞു. മത്സരം തീര്‍ന്നപ്പോള്‍ ഗ്യാലറിയില്‍ മെസിയുടെ പേര് ചാന്റായി വിളിച്ചപ്പോള്‍ ഞാന്‍ മെസിക്ക് കൈകൊടുത്തത് ഓര്‍ത്തു,’ മാര്‍ട്ടിനെസ് പറഞ്ഞു.
‘റൊണാള്‍ഡോയുടെ രണ്ട് ഗോളുകള്‍ ഞാന്‍ അനുവദിച്ചില്ല ആ സമയം അവന്‍ എന്നോട് പരാതി പറഞ്ഞു. എന്നാല്‍ രണ്ടാം പകുതി ആരംഭിക്കുന്നതിന് മുമ്പ് ഞാനും എന്റെ അടുത്തേക്ക് പോയി കാര്യം പറഞ്ഞു അപ്പോള്‍ റൊണാള്‍ഡോക്ക് തെറ്റ് എന്താണെന്ന് മനസ്സിലായി. പിന്നീട് റൊണാള്‍ഡോ കളിയില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആ മത്സരത്തില്‍ ഒരു മികച്ച ഫ്രീകിക്ക് ഗോള്‍ നേടുകയും ചെയ്തു,’ മാര്‍ട്ടിനെസ് കൂട്ടിച്ചേര്‍ത്തു.
രണ്ട് ഇതിഹാസതാരങ്ങളെയും മത്സരത്തില്‍ നിയന്ത്രിക്കാന്‍ മാര്‍ട്ടിനെസിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. 2022 ഖത്തര്‍ ലോകകപ്പില്‍ മാര്‍ട്ടിനെസ് മത്സരം നിയന്ത്രിച്ചിട്ടുണ്ട് അതേസമയം 2023ല്‍ നടന്ന ഗോള്‍ഡ് കപ്പ് ഫൈനലും അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്.
Content Highlight: Said Martinez talks the experiance with Cristaino Ronaldo and Lionel Messi.