2024 ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന് സീസണിലെ രണ്ടാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ക്കാണ് ക്യാപിറ്റല്‍സ് പരാജയപ്പെടുത്തിയത്. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 17.3 ഓവറില്‍ 89 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദല്‍ഹി 8.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരം പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ സ്വന്തമാക്കിയിരിക്കുകയാണ് ഗുജറാത്ത് താരം സായ് സുദര്‍ശന്‍. ഒമ്പത് പന്തില്‍ നിന്നും 12 റണ്‍സാണ് സായ് നേടിയത്. രണ്ട് ഫോറുകളും താരം നേടി. ഇതിനു പിന്നാലെ ഒരു അവിസ്മരണീയ നേട്ടമാണ് ഗുജറാത്ത് താരം സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ ആദ്യ 20 മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സായ് സുദര്‍ശന്‍ സ്വന്തമാക്കിയത്. 745 റണ്‍സാണ് ആദ്യ 20 മത്സരങ്ങളില്‍ നിന്നും സായ് അടിച്ചെടുത്തത്.
ഐ.പി.എല്ലില്‍ ആദ്യ 20 മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം, റണ്‍സ് എന്നീ ക്രമത്തില്‍
സായ് സുദശന്‍-745
റിതുരാജ് ഗെയ്ക്വാദ്-737
ദേവ്ദത്ത് പടിക്കല്‍-661
സുരേഷ് റെയ്‌ന-653
രോഹിത് ശര്‍മ-627
24 പന്തില്‍ 31 റണ്‍സ് നേടിയ റാഷിദ് ഖാന്‍ ആണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. രണ്ടു ഫോറുകളും ഒരു സിക്‌സും ആണ് കാന്താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.
ക്യാപ്പിറ്റല്‍സ് ബൗളിങ്ങില്‍ മുകേഷ് കുമാര്‍ മൂന്നു വിക്കറ്റുകളും ഇശാന്ത് ശര്‍മ ട്രിസ്റ്റണ്‍ സ്റ്റപ്‌സ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും ഖലീല്‍ അഹമ്മദ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വീതം വിക്കറ്റുകളും വീഴ്ത്തി മിന്നും പ്രകടനം നടത്തിയപ്പോള്‍ ഗുജറാത്ത് ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു.
ദല്‍ഹി ബാറ്റിങ്ങില്‍ ജെക്ക് ഫ്രാസര്‍ മക്ര്‍ക്ക് പത്ത് പന്തില്‍ 20 റണ്‍സും ഷായ് ഹോപ്പ് പത്ത് 19 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
Content Highlight: Sai Sudarshan create a new record in IPL