| Friday, 10th January 2014, 11:33 pm

പി.യു ചിത്രയെ ഏറ്റെടുക്കാന്‍ സന്നദ്ധതയറിയിച്ച് സായ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]റാഞ്ചി: ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന്റെ അഭിമാനമായി മാറിയ പി.യു ചിത്രയെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സായ് ( സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) അറിയിച്ചു.

സ്‌കൂള്‍ മീറ്റില്‍ പങ്കെടുത്തു കൊണ്ടിരിയ്ക്കവേയാണ് ചിത്രയെ തേടി സന്തോഷ വാര്‍ത്തയെത്തിയത്.

മുമ്പും ചിത്രയെ ഏറ്റെടുക്കാനുള്ള സന്നദ്ധത സായ് അറിയിച്ചിട്ടുണ്ടായിരുന്നു.

എന്നാല്‍ അന്ന് ചിത്രയുടെ കുടുംബം തയ്യാറല്ലായിരുന്നു എന്നതിനാലാണ് പിന്നീട് സായ്‌യുടെ ഭാഗത്തു നിന്ന് നടപടികളൊന്നുമുണ്ടാവാതിരുന്നത്.

ചിത്രയുടെ മാതാപിതാക്കള്‍ക്ക് സമ്മതമാണെങ്കില്‍ തനിക്ക് ഇക്കാര്യത്തില്‍ സന്തോഷമേയുള്ളൂവെന്ന് ചിത്രയുടെ പരിശീലകന്‍ അറിയിച്ചു.

പാലക്കാട് മുണ്ടൂര്‍ പാലക്കീഴ് വീട്ടില്‍ ഉണ്ണികൃഷ്ണന്റേയും വാസന്തിയുടേയും മകളായ ചിത്ര വളരെ ചെറുപ്പം തൊട്ടേ ട്രാക്കില്‍ മിടുക്കിയായി മാറിയിരുന്നു.

സ്‌കൂള്‍ കായിക മേളകളില്‍ കേരളത്തിനായി ഏറ്റവുമധികം മെഡല്‍ നേടിയ താരമായ ചിത്രയുടെ അവസാനത്തെ സ്‌കൂള്‍ മീറ്റാണ് റാഞ്ചിയിലേത്.

റാഞ്ചിയിലെ മീറ്റില്‍ 3000, 1500 മീറ്ററുകളില്‍ ചിത്ര സ്വര്‍ണം നേടിയിരുന്നു.

We use cookies to give you the best possible experience. Learn more