മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സായ് പല്ലവി. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത അമരനാണ് സായ് നായികയായി തിയേറ്ററില്‍ എത്തിയ ഏറ്റവും പുതിയ ചിത്രം. മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ത്ഥ ജീവിതമാണ് സിനിമയുടെ പ്രമേയമായത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സായ് പല്ലവി. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത അമരനാണ് സായ് നായികയായി തിയേറ്ററില്‍ എത്തിയ ഏറ്റവും പുതിയ ചിത്രം. മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ത്ഥ ജീവിതമാണ് സിനിമയുടെ പ്രമേയമായത്.
സായ് പല്ലവിക്കൊപ്പം ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന ചിത്രമാണ് അമരന്‍. ശിവകാര്‍ത്തികേയന്‍ മേജര്‍ മുകുന്ദ് വരദരാജായി എത്തുമ്പോള്‍ പങ്കാളിയായ ഇന്ദു റെബേക്ക വര്‍ഗീസ് എന്ന മലയാളി പെണ്‍കുട്ടി ആയിട്ടാണ് സായ് പല്ലവി എത്തിയത്.
മലയാളിക്കുട്ടിയാകാന്‍ വളരെ കഷ്ടമാണെന്ന് പറയുകയാണ് സായ് പല്ലവി. പ്രേമം സിനിമയില്‍ തമിഴ് പെണ്‍കുട്ടിയായിരുന്നത് കൊണ്ട് രക്ഷപ്പെട്ടുവെന്നും അമരനില്‍ ഏറ്റവും വലിയ പ്രശ്‌നം മലയാളം പറയുകയെന്നതായിരുന്നു എന്നും നടി പറയുന്നു. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സായ് പല്ലവി.
‘മലയാളിക്കുട്ടിയാകാന്‍ വളരെ കഷ്ടമാണ്. പ്രേമത്തില്‍ തമിഴ് പെണ്‍കുട്ടി ആയിരുന്നു. അതുകൊണ്ട് എസ്‌കേപ്പായി. ഇവിടെ തമിഴ് സിനിമയില്‍ മലയാളി പെണ്‍കുട്ടി ആയിട്ടാണ് അഭിനയിക്കാന്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏറ്റവും വലിയ പ്രശ്‌നം മലയാളം പറയുക എന്നതായിരുന്നു.
തമിഴിലെ ആളുകള്‍ക്ക് മനസിലാകുന്ന തരത്തിലാകണം ഡയലോഗ് പറയേണ്ടത്. അതേസമയം മലയാളികള്‍ക്ക് അവരെ കളിയാക്കുന്നത് പോലെയും തോന്നരുത്. ഒരു നേര്‍ത്ത ലൈനില്‍ നിന്നുള്ള കളിയായിരുന്നു എല്ലാം.
വളരെ ശ്രദ്ധിച്ച് കൃത്യമായി ചെയ്യേണ്ട റോളായിരുന്നു. ഷൂട്ട് ചെയ്യുമ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സമയം എടുത്തത് ഡബ്ബിങ്ങിന് വേണ്ടിയായിരുന്നു,’ സായ് പല്ലവി പറയുന്നു.
Content Highlight: Sai Pallavi Talks About Malayalam And Amaran Movie