മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് സായ് പല്ലവി. പ്രേമം എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെടാന്‍ നടിക്ക് എളുപ്പം സാധിച്ചിരുന്നു. മലയാളത്തില്‍ പ്രേമം, കലി, അതിരന്‍ തുടങ്ങി മൂന്ന് സിനിമകള്‍ മാത്രമാണ് ചെയ്തതെങ്കില്‍ പോലും മലയാളികള്‍ സായ് പല്ലവിയുടെ സിനിമകളുടെ ആരാധകരാണ്.
തനിക്ക് മേക്കപ്പിന്റെ ആവശ്യം വരാറില്ലെന്ന് പറയുകയാണ് സായ് പല്ലവി. ഒരു സീന്‍ കഴിഞ്ഞ് അടുത്ത സീനെടുക്കാന്‍ നേരം കോസ്റ്റിയൂം മാത്രമേ മാറ്റാന്‍ ഉണ്ടാകുകയുള്ളൂവെന്നും അതുകൊണ്ട് തനിക്ക് എല്ലാം വളരെ എളുപ്പമാണെന്നും നടി പറയുന്നു. ഇതുവരെ ഏതെങ്കിലും സിനിമക്ക് വേണ്ടി മേക്കപ്പ് ഇട്ടിരുന്നോയെന്ന ചോദ്യത്തിനും സായ് പല്ലവി മറുപടി നല്‍കി.
‘ചില സിനിമകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ചില ലൊക്കേഷനുകളില്‍ കുറഞ്ഞ സമയം മാത്രമേ ഷൂട്ട് ചെയ്യാനുള്ള അനുവാദം ഉണ്ടാകുകയുള്ളൂ. അപ്പോള്‍ ആ ദിവസം നമുക്ക് ഏഴോ എട്ടോ സീനുകള്‍ ഷൂട്ട് ചെയ്യാന്‍ ഉണ്ടാകും. സാധാരണ രണ്ട് ദിവസം കൊണ്ടാണ് ഏഴും എട്ടും സീനുകള്‍ ഷൂട്ട് ചെയ്യുക.
ലൊക്കേഷന്‍ കിട്ടാത്തത് കൊണ്ട് സിനിമകളിലെ ചില സീനുകള്‍ കട്ട് ചെയ്യേണ്ടി വരുമോയെന്ന് എനിക്ക് പേടി തോന്നാറുണ്ട്. പേടിച്ചിട്ട് ഞാന്‍ പെട്ടെന്ന് തന്നെ ഓരോ സീനിനും റെഡിയായി വരും. ചില സമയത്ത് അടുത്ത സീനിന് ക്യാമറ സെറ്റാക്കുന്നതിന്റെ മുമ്പ് തന്നെ ഞാന്‍ കോസ്റ്റിയൂം ചേയ്ഞ്ച് ചെയ്ത് വന്നിട്ടുണ്ടാകും.
എനിക്ക് മേക്കപ്പിന്റെ ആവശ്യം വരാറില്ല. ഒരു സീന്‍ കഴിഞ്ഞ് അടുത്ത സീന്‍ എടുക്കാന്‍ നേരം കോസ്റ്റിയൂം മാത്രമേ മാറ്റാന്‍ ഉണ്ടാകുകയുള്ളൂ. അതുകൊണ്ട് എനിക്ക് എല്ലാം വളരെ എളുപ്പമാണ്. ഏതെങ്കിലും സിനിമയില്‍ മേക്കപ്പ് ഇട്ടിരുന്നോയെന്ന് ചോദിച്ചാല്‍ ശ്യാം സിംഘ റോയ് സിനിമയില്‍ ഉണ്ടായിരുന്നു. മേക്കപ്പെന്ന് പറയാന്‍ ആകില്ല. അതില്‍ നീണ്ട ഐലൈനര്‍ ഇട്ടിട്ടുണ്ട്. അത് മാത്രമാണ് മേക്കപ്പ്.
ഫിദ സിനിമയിലും ഐലൈനര്‍ മാത്രമാണ് ഇട്ടത്. സത്യത്തില്‍ ഞാന്‍ ഐലൈനര്‍ ഇടാന്‍ ഒരു കാരണമുണ്ട്. നല്ല വെയിലും വെളിച്ചവുമൊക്കെ വന്നു കഴിഞ്ഞാല്‍ കണ്ണ് ചിലപ്പോള്‍ ചെറുതായി തോന്നും. അപ്പോള്‍ കണ്ണ് വലുതായി തോന്നാന്‍ വേണ്ടി ഐലൈനര്‍ ഇടും,’ സായ് പല്ലവി പറയുന്നു.
Content Highlight: Sai Pallavi Talks About Her Makeup