| Wednesday, 6th November 2024, 6:30 pm

ആ നടനോട് എനിക്ക് ഇപ്പോഴും ക്രഷ് ഉണ്ട്, ഒരൊറ്റ സിനിമയില്‍ മാത്രമേ അയാളുടെ കൂടെ അഭിനയിച്ചിട്ടുള്ളൂ: സായ് പല്ലവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്‍ഫോണ്‍സ് പുത്രന്‍ സിനിമാലോകത്തിന് പരിചയപ്പെടുത്തിയ നായികയാണ് സായ് പല്ലവി. മലയാളത്തില്‍ അരങ്ങേറിയ സായ് വളരെ പെട്ടെന്ന് തന്നെ സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടിമാരില്‍ ഒരാളായി മാറി. തമിഴിലും തെലുങ്കിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ സായ് പല്ലവിക്ക് സാധിച്ചു. ഗാര്‍ഗി, ഫിദ, ലവ് സ്റ്റോറി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം നിരവധി പ്രശംസകള്‍ സായ്ക്ക് നേടിക്കൊടുത്തു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ അമരനിലും സായ് പല്ലവിയുടെ പ്രകടനത്തെ പലരും അഭിനന്ദിച്ച് രംഗത്ത് വരുന്നുണ്ട്.

സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് 2019ല്‍ റിലീസായ ചിത്രമായിരുന്നു എന്‍.ജി.കെ ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തിയത് സായ് പല്ലവിയായിരുന്നു. തനിക്ക് പണ്ടുമുതലേ ക്രഷ് തോന്നിയിട്ടുള്ള നടനാണ് സൂര്യയെന്ന് പറയുകയാണ് സായ് പല്ലവി. കാക്ക കാക്ക കണ്ടതുമുതല്‍ക്കാണ് തനിക്ക് സൂര്യയോട് ക്രഷ് തോന്നിയതെന്ന് സായ് പല്ലവി പറഞ്ഞു. എന്‍.ജി.കെയില്‍ അഭിനയിക്കാന്‍ പോയപ്പോഴുള്ള ഏറ്റവും വലിയ എക്‌സൈറ്റ്‌മെന്റ് സൂര്യയോടൊപ്പം അഭിനയിക്കാമെന്നതായിരുന്നെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആദ്യത്തെ മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്ക് ആ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയാലോ എന്ന് ആലോചിച്ചിരുന്നെന്നും പിന്നീട് താന്‍ ആ സെറ്റില്‍ ഓക്കെയായെന്നും സായ് പറഞ്ഞു. ആരെ കിട്ടിയാലും അവരെ ഇട്ട് കളിപ്പിക്കുന്ന സെല്‍വരാഘവന്റെ സ്വഭാവം കാരണമായിരുന്നു അതെന്നും സായ് പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു സായ് പല്ലവി.

‘കാക്ക കാക്ക എന്ന സിനിമ കണ്ടതു മുതല്‍ക്കേ സൂര്യയോട് എനിക്ക് ക്രഷ് ഉണ്ട്. അത് എനിക്ക് ഇപ്പോഴും ഉണ്ട്. സൂര്യയുടെ കൂടെ ഒരൊറ്റ സിനിമ മാത്രമേ ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ. എന്‍.ജി.കെയിലേക്ക് എന്നെ വിളിച്ചപ്പോള്‍ എന്നെ എക്‌സൈറ്റ് ചെയ്യിച്ച ഏറ്റവും വലിയ ഫാക്ടറുകള്‍ സൂര്യയും സെല്‍വ സാറുമാണ്. എന്നാല്‍ ആ സിനിമയെപ്പറ്റി പറയുമ്പോള്‍ വേറൊരു കാര്യമാണ് മനസില്‍ വരുന്നത്.

ആ പടത്തിന്റെ സെറ്റിലെത്തിയതിന്റെ മൂന്നാം ദിവസം തന്നെ അവിടെ നിന്ന് പോയാലോ എന്ന് തോന്നിയതാണ്. കാരണം, ആദ്യത്തെ മൂന്ന് ദിവസം ഞാന്‍ ചെയ്യുന്നത് ശരിയാണോ അല്ലയോ എന്നൊന്നും എനിക്ക് മനസിലായില്ലായിരുന്നു. കാരണം, ഷോട്ട് ഓക്കെയാണോ അല്ലയോ എന്നൊന്നും സെല്‍വ സാര്‍ പറഞ്ഞിരുന്നില്ല. ധനുഷിനെ അതിനിടക്ക് വിളിച്ചപ്പോള്‍ അയാളോട് ഇക്കാര്യം പറഞ്ഞു. സെല്‍വ സാര്‍ നമ്മളെ കളിപ്പിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ധനുഷ് പറഞ്ഞു. അടുത്ത ദിവസം മുതല്‍ കാര്യങ്ങള്‍ ഓക്കെയായി,’ സായ് പല്ലവി പറയുന്നു.

Content Highlight: Sai Pallavi shares the shooting experience with Suriya

We use cookies to give you the best possible experience. Learn more