| Sunday, 3rd November 2024, 4:40 pm

ആ സിനിമയുടെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയാലോ എന്ന് വരെ ആലോചിച്ചതായിരുന്നു: സായ് പല്ലവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്‍ഫോണ്‍സ് പുത്രന്‍ സിനിമാലോകത്തിന് പരിചയപ്പെടുത്തിയ നായികയാണ് സായ് പല്ലവി. മലയാളത്തില്‍ അരങ്ങേറിയ സായ് വളരെ പെട്ടെന്ന് തന്നെ സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടിമാരില്‍ ഒരാളായി മാറി. തമിഴിലും തെലുങ്കിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ സായ് പല്ലവിക്ക് സാധിച്ചു. ഗാര്‍ഗി, ഫിദ, ലവ് സ്റ്റോറി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം നിരവധി പ്രശംസകള്‍ സായ്ക്ക് നേടിക്കൊടുത്തു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ അമരനിലും സായ് പല്ലവിയുടെ പ്രകടനത്തെ പലരും അഭിനന്ദിച്ച് രംഗത്ത് വരുന്നുണ്ട്.

സൂര്യയെ നായകനാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് 2019ല്‍ റിലീസായ എന്‍.ജി.കെയില്‍ സായ് പല്ലവിയായിരുന്നു നായിക. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സായ് പല്ലവി. ചിത്രത്തിന്റെ സെറ്റിലെത്തിയതിന്റെ മൂന്നാം ദിവസം അവിടെനിന്ന് ഇറങ്ങിപ്പോയാലോ എന്ന് ചിന്തിച്ചിരുന്നുവെന്ന് സായ് പല്ലവി പറഞ്ഞു. ഷോട്ട് എടുത്ത് കഴിയുമ്പോള്‍ ഓക്കെയാണോ അല്ലയോ എന്നൊന്നും സംവിധായകന്‍ സെല്‍വരാഘവന്‍ പറയാറില്ലെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു.

താന്‍ ചെയ്യുന്നത് ശരിയാണോ അല്ലയോ എന്നൊന്നും മനസിലാകാത്ത അവസ്ഥയായിരുന്നെന്നും സായ് പല്ലവി പറഞ്ഞു. ആ സമയത്ത് മാരി 2വിലെ പാട്ട് റിലീസായെന്നും ധനുഷ് തന്നെ വിളിച്ചെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു. ധനുഷിനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ സെല്‍വരാഘവന്റ സ്വഭാവം അങ്ങനെയാണെന്നും രണ്ട് ദിവസം കഴിഞ്ഞാല്‍ അദ്ദേഹം ഓക്കെയാകുമെന്ന് ധനുഷ് പറഞ്ഞെന്നും സായ് പല്ലവി പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു സായ് പല്ലവി.

‘എന്‍.ജി.കെയുടെ സെറ്റിലെത്തിയപ്പോള്‍ ഞാന്‍ ആദ്യമൊന്നും കംഫര്‍ട്ടല്ലായിരുന്നു. കാരണം, ഞാന്‍ അഭിനയിക്കുന്നത് ഓക്കെയാണോ അല്ലയോ എന്ന് കണ്‍ഫ്യൂഷനുണ്ടായിരുന്നു. ഷോട്ട് എടുത്ത് കഴിയുമ്പോള്‍ അത് ഓക്കെയാണോ അല്ലയോ എന്നൊന്നും സെല്‍വ സാര്‍ പറയില്ലായിരുന്നു. ചെയ്യുന്നത് ശരിയാണോ അല്ലയോ എന്ന് അറിയാത്ത അവസ്ഥയിലായി. മൂന്നാമത്തെ ദിവസം ആ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയാലോ എന്ന് വരെ ഞാന്‍ ചിന്തിച്ചതായിരുന്നു.

ആ സമയത്താണ് മാരി 2വിലെ പാട്ട് റിലീസായത്. ധനുഷ് എന്നെ വിളിച്ചിട്ട് ‘സെല്‍വയുടെ സെറ്റ് എങ്ങനെയുണ്ട്’ എന്ന് ചോദിച്ചു. ഞാന്‍ എന്റെ അവസ്ഥ ധനുഷിനോട് പറഞ്ഞു. ‘അതൊന്നും കാര്യമാക്കണ്ട, പുള്ളി നമ്മളെ ടെസ്റ്റ് ചെയ്യുകയാണ്. ഉടനെ ശരിയാകും’ എന്ന് പറഞ്ഞ് ധനുഷ് ആശ്വസിപ്പിച്ചു. അടുത്ത ദിവസം സെല്‍വ സാര്‍ നമ്മളെ കറക്ടായി ഗൈഡ് ചെയ്ത് തുടങ്ങി,’ സായ് പല്ലവി പറയുന്നു.

Content Highlight: Sai Pallavi shares the shooting experience of NGK movie and Selvaraghavan

Latest Stories

We use cookies to give you the best possible experience. Learn more