സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരിയാണ് സായി പല്ലവി. പ്രേമം എന്ന മലയാള ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ പല്ലവിക്ക് കുറഞ്ഞ സമയം കൊണ്ടുതന്നെ തെന്നിന്ത്യയിലെ മുന്‍നിര നായികയായി ഉയരാന്‍ കഴിഞ്ഞു. രാമായണ്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചുവടുവെക്കാന്‍ ഒരുങ്ങുകയാണ് താരം.
‘ശ്യാം സിംഘ റോയ് ചെയ്യുന്ന സമയത്ത് എനിക്ക് എങ്ങനെയെങ്കിലും ഷൂട്ട് തീര്‍ന്നാല്‍ മതി എന്നായിരുന്നു. കാരണം ആ ചിത്രത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും രാത്രിയായിരുന്നു ഷൂട്ട് ചെയ്തത്. എനിക്ക് നൈറ്റ് ഷൂട്ടുകള്‍ ഒക്കെ അല്ല. ഞാന്‍ പകല്‍ ഉറങ്ങാറില്ല. അപ്പോള്‍ ഓര്‍ത്തുനോക്കൂ രാത്രിയും നിങ്ങള്‍ ഉണര്‍ന്നിരിക്കുന്നു പകലും നിങ്ങള്‍ ഉണര്‍ന്നിരിക്കുന്നു. ഇത് ഒന്നും രണ്ടും ദിവസമല്ലായിരുന്നു ഏകദേശം മുപ്പത് ദിവസത്തോളം ഇങ്ങനെത്തന്നെയായിരുന്നു.
നിര്‍മാതാവിന് അത് കേട്ട് ആകെ വിഷമമായി. കാരണം ആ ലൊക്കേഷനിലുള്ള ഭൂരിഭാഗം ആളുകള്‍ക്കും എന്നെ ഇഷ്ടമായിരുന്നു. അവര്‍ എന്നെ ഒരു കുഞ്ഞു കുട്ടിയായാണ് കരുതിയിരിക്കുന്നത്. ഞാന്‍ അവിടെ കംഫര്‍ട്ടബിള്‍ ആണെന്നാണ് അവര്‍ വിചാരിച്ചത്. പക്ഷെ അതെല്ലാം മറച്ചുപിടിക്കാന്‍ ഞാന്‍ മിടുക്കിയായിരുന്നു. എന്റെ അവസ്ഥയറിഞ്ഞപ്പോള്‍ പ്രൊഡ്യൂസര്‍ പറഞ്ഞു പത്ത് ദിവസം ഓഫ് എടുത്തോളൂ, നിനക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്‌തോ എന്ന്,’ സായി പല്ലവി പറയുന്നു.
Content Highlight: Sai Pallavi Says She Cried During The Shoot Of Ram Singha Roy Movie Because She Wanted To Take A Day Off