| Thursday, 14th November 2024, 3:29 pm

എന്റെ ആ ഡാന്‍സിനെ മറ്റൊരു രീതിയില്‍ ഇവിടുള്ളവര്‍ കണ്ടത് എനിക്ക് അണ്‍കംഫര്‍ട്ടബിളായി തോന്നി: സായ് പല്ലവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്‍ഫോണ്‍സ് പുത്രന്‍ സിനിമാലോകത്തിന് പരിചയപ്പെടുത്തിയ നായികയാണ് സായ് പല്ലവി. മലയാളത്തില്‍ അരങ്ങേറിയ സായ് വളരെ പെട്ടെന്ന് തന്നെ സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടിമാരില്‍ ഒരാളായി മാറി. തമിഴിലും തെലുങ്കിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ സായ് പല്ലവിക്ക് സാധിച്ചു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ അമരനിലും സായ് പല്ലവിയുടെ പ്രകടനത്തെ പലരും അഭിനന്ദിച്ച് രംഗത്ത് വരുന്നുണ്ട്.

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യമില്ലെന്ന് സായ് പല്ലവി പണ്ടുമുതലേ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ ഒരു ഡാന്‍സ് വീഡിയോ സെക്ഷ്വലൈസ് ചെയ്ത രീതിയില്‍ പ്രചരിച്ചതിനെതിരെ സംസാരിക്കുകയാണ് സായ് പല്ലവി. ജോര്‍ജിയയില്‍ പഠിച്ചിരുന്ന കാലത്താണ് താന്‍ ആ ഡാന്‍സ് ചെയ്തതെന്നും മുഴുവന്‍ വിദേശികളാണ് ആ സദസ്സില്‍ ഉണ്ടായിരുന്നതെന്നും സായ് പറഞ്ഞു.

അവിടത്തെ തനത് ഡാന്‍സ് ആയതിനാല്‍ അതിന് ചേരുന്ന ഡ്രസ്സായിരുന്നു താന്‍ ധരിച്ചതെന്നും രക്ഷിതാക്കളുടെ അനുവാദത്തോടെയാണ് അത് ചെയ്തതെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വളരെ മനോഹരമായി ചെയ്ത ഡാന്‍സിന്റെ മറ്റൊരു സൈഡാണ് ഇവിടെ പ്രചരിച്ചതെന്നും താന്‍ അതില്‍ വളരെയധികം അണ്‍കംഫര്‍ട്ടബിളായെന്നും സായ് പല്ലവി പറഞ്ഞു. തന്റെ ശരീരത്തെ സെക്ഷ്വലൈസ് ചെയ്ത് കാണിച്ചത് അംഗീകരിക്കാന്‍ കഴിഞ്ഞില്ലെന്നും അതാത് ഡാന്‍സിന് ചേരുന്ന കോസ്റ്റിയൂമാണ് സ്‌റ്റൈലെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു.

വിദേശത്ത് നിന്ന് ആരെങ്കിലും ഇവിടെ വന്ന് നമ്മുടെ ക്ലാസിക്കല്‍ ഡാന്‍സ് കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് കംഫര്‍ട്ടബിളായ ഷോര്‍ട്ട്‌സൊന്നും ഇടാന്‍ പറ്റില്ലെന്നും ആ ഡാന്‍സിന് വേണ്ട കോസ്റ്റിയൂമാണ് ധരിക്കേണ്ടതെന്നും അത് മാത്രമേ താന്‍ അന്ന് ചെയ്തുള്ളൂവെന്നും സായ് പല്ലവി പറഞ്ഞു. എന്നാല്‍ ആ ഡാന്‍സിനെ ഇവിടുള്ളവര്‍ കണ്ട രീതി തനിക്ക് ഡിസ്‌കംഫര്‍ട്ടായി തോന്നിയെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു സായ് പല്ലവി.

‘ജോര്‍ജിയയില്‍ പഠിക്കുന്ന സമയത്തായിരുന്നു ഞാന്‍ ആ ഡാന്‍സ് ചെയ്തത്. ആ വീഡിയോ ശ്രദ്ധിച്ചാല്‍ മനസിലാകും ഫോറിനേഴ്‌സാണ് ആ സദസ്സില്‍ കൂടുതലും ഉണ്ടായിരുന്നത്. ആ നാടിന്റെ തനത് ഡാന്‍സ് ആയതുകൊണ്ട് അതിന് ചേരുന്ന കോസ്റ്റിയൂമായിരുന്നു ധരിച്ചത്. രക്ഷിതാക്കളോട് അക്കാര്യം പറഞ്ഞ് പെര്‍മിഷനും വാങ്ങിയിരുന്നു.

എന്നാല്‍ വളരെ മനോഹരമായി ഞാന്‍ ചെയ്ത ആ ഡാന്‍സ് ഇവിടെ മറ്റൊരു രീതിയിലാണ് പ്രചരിച്ചത്. എനിക്കത് അണ്‍കംഫര്‍ട്ടബിളായി തോന്നി. അതായത് ഒരു ശരീരത്തെ സെക്ഷ്വലൈസ് ചെയ്യുകയാണ് അവര്‍ ചെയ്തത്. ഈ നാട്ടിലേക്ക് ഏതെങ്കിലും വിദേശി ക്ലാസിക്കല്‍ ഡാന്‍സ് കളിക്കാന്‍ വേണ്ടി ഷോര്‍ട്ട്‌സൊക്കെ ധരിച്ച് വന്നാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല.

ക്ലാസിക്കല്‍ ഡാന്‍സിന്റെ കോസ്റ്റിയൂം എന്താണോ അതാണ് ധരിക്കേണ്ടത്. ജോര്‍ജിയയിലും ഞാന്‍ അത് മാത്രമേ ചെയ്തുള്ളൂ. എന്നാല്‍ ഇവിടുള്ള ചില ആളുകള്‍ അതിനെ കണ്ട രീതി എനിക്ക് ഡിസ്‌കംഫര്‍ട്ടായിരുന്നു സമ്മാനിച്ചത്,’ സായ് പല്ലവി പറഞ്ഞു.

Content Highlight: Sai Pallavi expressed her feeling after the dance video spread in a negative way

We use cookies to give you the best possible experience. Learn more