| Tuesday, 10th September 2024, 8:00 am

രാജമാണിക്യത്തില്‍ മമ്മൂക്കയുടെ ആ സീന്‍ അങ്ങനെ പറഞ്ഞാലായിരുന്നു പഞ്ച് കിട്ടുക: സായ് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടി.എ. ഷാഹിദിന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് 2005ല്‍ പുറത്തിറങ്ങിയ രാജമാണിക്യം. ഈ മമ്മൂട്ടി ചിത്രം ഇന്നും മലയാളികളുടെ ഇഷ്ട ചിത്രങ്ങളില്‍ ഒന്നാണ്. മമ്മൂട്ടി ബെല്ലാരി രാജയെന്ന കഥാപാത്രമായി എത്തിയ രാജമാണിക്യം 2008 വരെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമായിരുന്നു.

മമ്മൂട്ടിക്ക് പുറമെ റഹ്‌മാന്‍, മനോജ് കെ. ജയന്‍, പത്മപ്രിയ, സായ് കുമാര്‍, കൊച്ചിന്‍ ഹനീഫ, രഞ്ജിത്ത്, സലിം കുമാര്‍, ഭീമന്‍ രഘു തുടങ്ങിയ മികച്ച താരനിര തന്നെയായിരുന്നു ഈ ചിത്രത്തില്‍ ഒന്നിച്ചത്. രാജമാണിക്യത്തില്‍ മമ്മൂട്ടിയുടെ അച്ഛനായി എത്തിയത് സായ് കുമാറായിരുന്നു.

രാജമാണിക്യം സിനിമയിലെ മമ്മൂട്ടിയുടെ ഇന്‍ട്രോ സീനിനെ കുറിച്ച് സംസാരിക്കുകയാണ് സായ് കുമാര്‍. ഇന്‍ട്രോ സീനില്‍ ഡയലോഗുകള്‍ ആ പഞ്ചില്‍ അവതരിപ്പിച്ചാല്‍ മാത്രമാണ് ആളുകളുടെ ഇടയിലേക്ക് എഫക്റ്റീവ് ആയി എത്തിക്കാന്‍ കഴിയുകയുള്ളുവെന്ന് അദ്ദേഹം പറയുന്നു.

‘രാജമാണിക്യത്തില്‍ മമ്മൂക്കയെ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്ന സീനിന്റെ ഇമ്പ്‌പോര്‍ടെന്റ് ആയ ഘടകം ഞാനും കൂടെയാണ്. ഞാന്‍ അവതരിപ്പിച്ച കഥാപാത്രം ബെല്ലാരി രാജക്ക് എങ്ങനെയാണ്, അദ്ദേഹത്തിന് എങ്ങനെയാണ് രാജയുടെ ബാക്ക്‌ബോണ്‍ ആയി നില്‍ക്കാന്‍ കഴിയുന്നത് എന്നെല്ലാം ആ കുറഞ്ഞ സമയം കൊണ്ട് പറയാന്‍ കഴിയുന്നുണ്ട്. ഈ സീനില്‍ അത് വളരെ പ്രധാനപ്പെട്ടതാണ്.

അതൊക്കെ എത്രയും ഹൈലൈറ്റ് ചെയ്ത് പറയാന്‍ കഴിയുന്നുണ്ടോ അത്രയും ആളുകളുടെ ഇടയിലേക്കത് ഫലപ്രദമായി എത്താന്‍ കഴിയും. ഒരു പഞ്ച് വേണമെങ്കില്‍ അത് അങ്ങനെതന്നെ പറയാന്‍ കഴിയണം. ആ സിനിമയുടെ ഒരു ടെണിങ് പോയിന്റ് എന്ന് പറയുന്നത് തന്നെ ആ സീനാണല്ലോ. മുറിയില്‍ വന്ന തട്ടിയപ്പോള്‍ എനിക്കറിയില്ലെന്ന് ഉള്ളത്.

അത് കഥ ആവശ്യപ്പെടുന്നതാണ്. സംവിധായകനും ആവശ്യപ്പെടുന്നത്. പിന്നീട് ആ കഥ മുന്നോട്ട് പോകുന്നത് എങ്ങനെയാണെന്ന് തീരുമാനിക്കപ്പെടുന്നത് തന്നെ ആ സീനിലാണ്. ആ രീതിയില്‍ ഡയലോഗ് അവതരിപ്പിക്കുമ്പോഴാണ് അവിടെ ആ ഒരു ഇന്‌ട്രെസ്റ്റിംഗ് എലമെന്റ് കിട്ടുക. ബാക്കിയെല്ലാം ഭാഗ്യംപോലെ,’ സായ് കുമാര്‍ പറയുന്നു.

Content Highlight: Sai kumar Talks About Mammootty’s Intro Scene In Rajamanikyam

We use cookies to give you the best possible experience. Learn more