സിദ്ധീഖും ലാലും ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു റാംജി റാവു സ്പീക്കിംഗ്. ഇന്നസെന്റ്, മുകേഷ്, സായ് കുമാര്‍ എന്നീ താരങ്ങള്‍ അഭിനയിച്ച ചിത്രം തിയേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. ഈ ചിത്രത്തിലൂടെയാണ് സായ് കുമാര്‍ സിനിമയിലേക്കെത്തുന്നത്. ജയറാം ചെയ്യേണ്ടിയിരുന്ന വേഷമായിരുന്നു സായ് കുമാറിന് ലഭിച്ചത്.
ചിത്രം പിന്നീട് മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന ആദ്യ ദിവസങ്ങളില്‍ തിയേറ്ററില്‍ ആളില്ലായിരുന്നു. അതിനാല്‍ തന്നെ സിനിമ പരാജയപ്പെട്ടു എന്നാണ് സായ് കുമാര്‍ വിചാരിച്ചത്. ആ സമയത്തെ രസകരമായ അനുഭവം പങ്കുവെക്കുകയാണ് സായ് കുമാര്‍. കാന്‍ചാനല്‍മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
‘റാംജി റാവു സ്പീക്കിംഗ് റിലീസ് ചെയ്ത് ആദ്യദിവസങ്ങളില്‍ തിയേറ്ററില്‍ അധികം ആളുണ്ടായിരുന്നില്ല. കൂട്ടുകാരെ ഒക്കെ വിളിച്ച് തിയേറ്ററുകളിലെ സാഹചര്യം തിരക്കിയെങ്കിലും സിനിമക്ക് ആളില്ല എന്നാണറിഞ്ഞത്. എങ്കിലും തിയേറ്ററുകാര്‍ ഒരാഴ്ച പടം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു,’ സായ് കുമാര്‍ പറഞ്ഞു.