പുഷ്പ 2വിലൂടെ തെലുങ്കിലെ മൂന്നാമത്തെ 1000 കോടി ക്ലബ്ബില്‍ ജോയിന്‍ ചെയ്യാന്‍ അല്ലു അര്‍ജുന് സാധിച്ചു. ചിത്രത്തിന്റെ ആദ്യഭാഗത്തിലൂടെ പാന്‍ ഇന്ത്യന്‍ ലെവല്‍ സ്റ്റാര്‍ഡം സ്വന്തമാക്കാന്‍ സാധിച്ച അല്ലു രണ്ടാം ഭാഗത്തിലൂടെ ഇന്ത്യന്‍ സിനിമയിലെ ബ്രാന്‍ഡ് ഹീറോകളില്‍ ഒരാളായി മാറി. അല്ലു അര്‍ജുന്റെ അടുത്ത പ്രൊജക്ട് തമിഴ് സംവിധായകന്‍ അറ്റ്‌ലീയോടൊപ്പമാണ്.
ബോളിവുഡിലെ അരങ്ങേറ്റ ചിത്രം തന്നെ 1000 കോടി ക്ലബ്ബില്‍ കയറ്റുകയും ഇന്‍ഡസ്ട്രി ഹിറ്റാക്കുകയും ചെയ്ത സംവിധായകനാണ് അറ്റ്‌ലീ. ‘മാസും മാജിക്കും കൈകോര്‍ക്കുമ്പോള്‍’ എന്ന ക്യാപ്ഷനോടെയാണ് ‘AA22 x A6’ എന്ന് ടൈറ്റിലിട്ടിരിക്കുന്ന ചിത്രം അനൗണ്‍സ് ചെയ്തത്. തമിഴിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനിയായ സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.
ട്രാന്‍സ്‌ഫോര്‍മേഴ്‌സിന്റെ മേക്കപ്പ് മാനും അവഞ്ചേഴ്‌സിന് വി.എഫ്.എക്‌സ് ചെയ്ത ലോല വി.എഫ്.എക്‌സും അക്വാമാന്റെ പ്രൊഡക്ഷന്‍ ഡിസൈനറുമാണ് ഈ മാഗ്നം ഓപ്പസ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. തെലുങ്കിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് ‘AA22 x A6’ ഒരുങ്ങുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോക്ക് വന്‍ വരവേല്പാണ് ലഭിച്ചത്. 600 കോടി ബജറ്റിലാകും ചിത്രം ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന് സംഗീതമൊരുക്കുന്നത് സായ് അഭ്യങ്കറാണ്. ഇന്‍ഡിപ്പെന്‍ഡന്റ് മ്യൂസിക് വീഡിയോകളിലൂടെയാണ് സായ് ശ്രദ്ധേയനാകുന്നത്. ‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ചാര്‍ട്ട്ബസ്റ്റേഴ്‌സിന്റെ സൃഷ്ടാവാണ് സായ്. സിനിമയിലേക്കുള്ള അവസരങ്ങളും ഇതിനിടയില്‍ സായ്‌യെ തേടിയെത്തിയിട്ടുണ്ട്. സൂര്യയെ നായകനാക്കി ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ‘സൂര്യ 44’ ആണ് സായ്‌യുടെ ആദ്യ ചിത്രം.
സംഗീതം നല്‍കിയ ആദ്യസിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നില്‍ പ്രവര്‍ത്തിക്കാന്‍ സായ്ക്ക് സാധിച്ചിരിക്കുകയാണ്. വെറും 20 വയസ് പ്രായമുള്ള, ആദ്യ സിനിമ പോലും ഇതുവരെ പുറത്തിറങ്ങാത്ത പയ്യനെ എന്തിനാണ് ഇത്രയും വലിയ സിനിമയില്‍ അവസരം കൊടുത്തതെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് അനൗണ്‍സ്‌മെന്റ് വീഡിയോയിലെ ബി.ജി.എം.
ഹോളിവുഡ് ടച്ചുള്ള ഗംഭീര ബി.ജി.എമ്മാണ് സായ് അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ ഒരുക്കിയത്. എന്നാല്‍ ഈ പ്രൊജക്ട് മാത്രമല്ല, തമിഴിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സായ എല്‍.സി.യുവിലേക്കും സായ്ക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്. രാഘവ ലോറന്‍സ് നായകനായെത്തുന്ന ബെന്‍സിലൂടെയാണ് സായ് എല്‍.സി.യുവിന്റെ ഭാഗമാകുന്നത്. അനിരുദ്ധിന് ശേഷം ചെറുപ്രായത്തില്‍ ഇത്രയും വലിയ പ്രൊജക്ടുകളുടെ ഭാഗമാകാന്‍ സാധിച്ച സായ് അഭ്യങ്കര്‍ തമിഴിന്റെ ഭാവി വാഗ്ദാനമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Content Highlight: Sai Abhyankar going to do music in Allu Arjun Atlee movie