Advertisement
Sports News
ചാമ്പ്യന്‍സ് ട്രോഫിയിലെ എക്‌സ്-ഫാക്ടര്‍ താരം അവനാണ്: സഹീര്‍ ഖാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 24, 03:11 pm
Friday, 24th January 2025, 8:41 pm

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന 2025 ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് നടക്കുക. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍.

രോഹിത് ശര്‍മയെ നായകനാക്കിയും ശുഭ്മന്‍ ഗില്ലിനെ രോഹിത്തിന്റെ ഡെപ്യൂട്ടിയാക്കിയും 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഫസ്റ്റ് ഓപ്ഷന്‍ വിക്കറ്റ് കീപ്പറായി കെ.എല്‍ രാഹുലിനെയും ബാക് അപ് ഓപ്ഷനായി റിഷബ് പന്തിനെയുമാണ് തെരഞ്ഞെടുത്തത്.

ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരവും ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സ് മെന്ററുമായ സഹീര്‍ ഖാന്‍ പന്തിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്. 2025 ഐ.പി.എല്ലില്‍ പന്തിനെ ലഖ്‌നൗ റെക്കോഡ് തുകയായ 27 കോടി രൂപയ്ക്കാണ് തെരഞ്ഞെടുത്തത്. മികച്ച ക്യാപ്റ്റന്‍സി കഴിവ് പന്തിനുണ്ടെന്നും ഭാവി ഇന്ത്യന്‍ ക്യാപ്റ്റനാണ് പന്തെന്നും മുന്‍ താരം അഭിപ്രായപ്പെട്ടു. മാത്രമല്ല അഗ്രസീവ് ബാറ്റര്‍ വിരേന്ദര്‍ സെവാഗിനെപോലെയാണ് റിഷബെന്നും സഹീര്‍ ഖാന്‍ പറഞ്ഞു.

‘അവന്‍ ഒരു നേതാവാണ് ഭാവിയില്‍ ഇന്ത്യയെ നയിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. പന്ത് ക്യാപ്റ്റന്‍സിയെക്കുറിച്ച് കൃത്യമായി പഠിക്കും, ഞങ്ങള്‍ അവനെ സഹായിക്കാന്‍ പോകുകയാണ്. അവന്‍ ഒരു എക്‌സ്-ഫാക്ടര്‍ കളിക്കാരനാണ്.

ആളുകള്‍ അവനില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ വമ്പന്‍ പ്രകടനം അവനില്‍ നിന്ന് പ്രതീക്ഷിക്കാം. വീരേന്ദര്‍ സെവാഗിനെപ്പോലെയാണ് പന്ത്. അവന്റെ ബാറ്റിങ് ശൈലി വീരുവിനോട് സാമ്യമുള്ളതാണ്.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ.

Content Highlight: Saheer Khan Talking About Rishabh Pant