ന്യൂദല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും വിജയം നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. അത് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതുമാണ്.
ഇപ്പോള്‍ മോദിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.
2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ ഫലം 2022ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ഫലത്തില്‍ നിന്നും കാണാന്‍ സാധിക്കുമെന്ന മോദിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് പ്രശാന്ത് കിഷോറിന്റെ പ്രതികരണം.
ഇന്ത്യയ്ക്കുവേണ്ടിയുള്ള യുദ്ധം 2024ല്‍ നടക്കുകയും തീരുമാനിക്കുകയും ചെയ്യും, അത് തീരുമാനിക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പിലല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യം മോദിക്കറിയാമെന്നും പക്ഷേ, ആള്‍ക്കാര്‍ക്കിചയില്‍ സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ഫലം വെച്ച് മിഥ്യാധാരണ ഉണ്ടാക്കുകയാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
മോദിയുടെ തെറ്റായ വിവരണത്തില്‍ ആരും വീണുപോകരുതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
2019ല്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് കാരണം 2017-ലെ യു.പി തെരഞ്ഞെടുപ്പിലെ വിജയമാണെന്ന് വിദഗ്ധര്‍ പറഞ്ഞിരുന്നെന്നും 2022-ലെ യു.പിയിലെ ഈ വിജയം 2024 പൊതുതിരഞ്ഞെടുപ്പിന്റെ വിധി തീരുമാനിക്കുമെന്ന് ഇതേ വിദഗ്ധര്‍ പറയുമെന്നാണ് വിശ്വാസമെന്നും മോദി പറഞ്ഞിരുന്നു.
Content Highlights: “Saheb’s Clever Attempt…”: Prashant Kishor Blasts PM’s “2024” Remark