| Tuesday, 25th September 2018, 6:24 pm

ബിഷപ്പ് ഫ്രാങ്കോയെ ജയിലില്‍ സന്ദര്‍ശിച്ച് പാലാ സഹായ മെത്രാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ജയിലായ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ   സന്ദര്‍ശിച്ച് പാലാ സഹായ മെത്രാന്‍ ജേക്കബ് മുരിക്കന്‍.

പാലാ സബ് ജയിലില്‍ എത്തിയായിരുന്നു സന്ദര്‍ശനം. പതിനഞ്ച് മിനിറ്റോളം സന്ദര്‍ശനം നീണ്ടു. പാലാ രൂപതാ വക്താവ് മാത്യു ചന്ദ്രന് ഒപ്പമായിരുന്നു സഹായ മെത്രാന്റെ സന്ദര്‍ശനം.

നേരത്തെ ഫ്രാങ്കോ മുളയ്ക്കലിനെ പി.സി ജോര്‍ജ് എം.എല്‍.എയും സന്ദര്‍ശിച്ചിരുന്നു. ബിഷപ്പിനെ കണ്ടത് സൗഹൃദ സന്ദര്‍ശനമായിരുന്നെന്നാണ് പി.സി ജോര്‍ജ് പറഞ്ഞത്. “നിരപരാധിയെ ജയിലിലാക്കിയതിന് ശിക്ഷ ഇടിത്തീയായി വരും. മാധ്യമപ്രവര്‍ത്തകരാണ് ബിഷപ്പിനെ ജയിലിലാക്കിയത്. എന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം.

Also Read ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കും കുടുംബത്തിനുമെതിരെ വധഭീഷണി

ബിഷപ്പിന്റെ കൈമുത്തി വണങ്ങിയെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു. അതേസമയം അടുത്ത മാസം ആറാം തീയ്യതി വരെയാണ് ബിഷപ്പിനെ പാലാ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് പൊലീസ് ഫ്രാങ്കോ മുളക്കലിന് മേല്‍ ചുമത്തിയിരിക്കുന്നത്.

DoolNews Video

We use cookies to give you the best possible experience. Learn more