[] മുംബൈ: സഹാറ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രതാ റോയിയുടെ ബിസിനസ്സ് ജീവിതത്തിലെ ജയപരാജയങ്ങളുടെ കഥ പറയുന്ന “സഹാറ: ദ് അണ്‍ടോള്‍ഡ് സ്‌റേറാറി” എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. മാസങ്ങള്‍ നീണ്ടു നിന്ന നിയമ പോരാട്ടങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ടുകൊണ്ടാണ് മുംബൈയില്‍ പുസ്തക പ്രകാശനം നടന്നത്.
ബാങ്കിങ് സംവിധാനത്തിലെ പതിവുകാഴ്ച്ചകള്‍ക്കപ്പുറത്ത് ഷാഡോ ബാങ്കിംഗ് ഉള്‍പ്പടെയുളള പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് പുസ്തകം. പുസ്തകം പ്രസിദ്ധീകരിക്കുന്നതിനെതിരെ സഹാറ ഗ്രൂപ്പ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഡിസംബറില്‍ കൊല്‍ക്കത്ത ഹൈക്കോടതി പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് സ്‌റ്റേ ഏര്‍പ്പെടുത്തി.
200 കോടി രൂപ മാന നഷ്ടം ആവശ്യപ്പെട്ടു കൊണ്ടാണ് ഗ്രന്ഥകര്‍ത്താവും പ്രമുഖ ബിസിനസ് ജേണലിസ്റ്റുമായ തമല്‍ ബന്ദ്യോപദ്യായക്കും പ്രസാധകരായ ജൈക്കോക്കുമെതിരെ സുബ്രതാ റോയ് കോടതിയെ സമീപിച്ചത്. എന്നാല്‍ റോയ് അടുത്തയിടെ കേസ് പിന്‍വലിച്ചതിനെ തുടര്‍ന്ന് പുസ്തകം പ്രസിദ്ധീകരിക്കാന്‍ കോടതി പ്രസാധകര്‍ക്ക് അനുമതി നല്‍കുകയായിരുന്നു.
നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സുബ്രതാ റോയ് ജയില്‍ ശിക്ഷ അനുഭവിച്ച് വരികയാണ്.