ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും സഹാറ പിന്മാറുന്നു
DSport
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും സഹാറ പിന്മാറുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd May 2013, 10:08 am

[]ഇന്ത്യന്‍ ക്രിക്കറ്റ് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് സഹാറാ ഗ്രൂപ്പ് പിന്മാറുന്നു. ഈ വര്‍ഷം ഡിസംബറോടെ സഹാറയുടെ സ്‌പോണ്‍സര്‍ഷിപ്പ് കാലാവധി അവസാനിക്കുകയാണ്. ഇനി സ്‌പോണ്‍സര്‍ഷിപ്പ് പുതുക്കില്ലെന്നും സഹാറ വ്യക്തമാക്കി.

കൂടാതെ ഐ.പി.എല്ലിലെ സഹാറയുടെ ഉടമസ്ഥതയിലുള്ള പൂനെ വാരിയേഴ്‌സിനെ പിന്‍വലിക്കുന്നതായും ഗ്രൂപ്പ് അറിയിച്ചു. ഫ്രാഞ്ചൈസി ഫീസിന്റെ പേരില്‍ ബി.സി.സി.ഐ.യുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് പിന്മാറ്റം.[]

1,702 കോടി രൂപയ്ക്കാണ് സഹാറ പൂനെ വാരിയേഴ്‌സിന്റെ ഉടമസ്ഥാവകാശം നേടിയത്. പത്ത് വര്‍ഷത്തേക്കായിരുന്നു കരാര്‍. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്.

തങ്ങളുടെ തീരുമാനം അന്തിമമാണെന്നും  ഇതില്‍ നിന്നും പിന്മാറില്ലെന്നും സഹാറാ ഗ്രൂപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷവും ഇതേകാരണത്തിന്റെ പേരില്‍ സഹാറയും ബി.സി.സി.ഐയും ഇടഞ്ഞിരുന്നു.