| Friday, 10th January 2014, 12:00 am

22.885 കോടി രൂപയുടെ കണക്കുകള്‍ വെളിപ്പെടുത്താന്‍ സഹാറയോട് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: നിക്ഷേപകര്‍ക്ക് തിരിച്ചു നല്‍കിയ 22.885 കോടി രൂപയുടെ ഉറവിടം വെളിപ്പെടുത്തണമെന്ന് സഹാറാ ഗ്രൂപ്പിനോട് സുപ്രീം കോടതി.

അല്ലാത്ത പക്ഷം റജിസ്ട്രാറുടെയും സി.ബി.ഐയുടെയും  അന്വേഷണം നേരിടാന്‍ തയ്യാറായിരിക്കണമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ഡയറക്ടര്‍മാരെ നിന്ദിച്ചതിനെതിരെ നടപടിയെടുക്കാന്‍ കോടതി നിസ്സഹായത നേരിടുന്നില്ലെന്ന് സഹാറ ചീഫ് സുബ്രത റോയിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കോടതി അറിയിച്ചു.

കോടതി നിസ്സാഹയരാണെന്ന് കരുതരുത്. കമ്പനീസ് രജിസ്ട്രാര്‍, സി.ബി.ഐ എന്നിവരോട് സുക്ഷ്മ പരിശോധന നടത്താന്‍  ആവശ്യപ്പെടാന്‍ കോടതിയ്ക്ക് കഴിയും.

പണത്തിന്റെ ഉറവിടം വെളിപ്പെടുത്താതിരുന്നാല്‍ ഞങ്ങളത് കണ്ടെത്തുമെന്നും ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍, ജെ.എസ് ഖേഹര്‍ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു.

അതേസമയം സുബ്രത റോയിയെ രാജ്യം വിടുന്നതില്‍ നിന്ന് ഒഴിവാക്കിയുള്ള സുപ്രീം കോടതി വിധി തുടരും.

പണത്തിന്റെ ഉറവിടെ അപ്രസക്തമാണെന്ന് കാണിച്ച്  സഹാറ സെബിയ്ക്ക് നല്‍കിയ കത്തിനെതിരെ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. കമ്പനിയുടെ പെരുമാറ്റം അങ്ങേയറ്റം അരോചകമാണെന്നും കോടതി പറഞ്ഞു.

പരമാവധി ദയ കാണിച്ചിട്ടും 2 വര്‍ഷമായിട്ടും ഒരിക്കലും  യഥാര്‍ത്ഥ കണക്കുകള്‍ വെളിപ്പെടുത്തിയില്ല. മണ്ടത്തരം കാണിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു.

We use cookies to give you the best possible experience. Learn more