ന്യൂ ദല്‍ഹി: ഏഷ്യാകപ്പിനായുള്ള 28 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച 34 അംഗ സ്‌ക്വാഡ് വെട്ടിക്കുറച്ചപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മലായളി താരം സഹല്‍ അഹ്ദുല്‍ സമദിന് അവസരം നഷ്ടമായി. ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് നിറംമങ്ങിയെങ്കിലും സഹല്‍ മികച്ചപ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ സഹലിന്റെ അരങ്ങേറ്റം വൈകും.
സഹലിന് പുറമെ മികച്ച ഫോമിലുള്ള രാഹുല്‍ ബെഹ്ക, സൂസൈരാജ്, ജോഹി ജസ്റ്റിന്‍ എന്നിവര്‍ക്കും അവസരം ലഭിച്ചിട്ടില്ല. അതേസമയം ഫോമില്‍ അല്ലാത്ത സുമീത് പസി, ജെജെ, ജര്‍മന്‍പ്രീത് സിങ്, വിനീത് റായ് എന്നിവര്‍ 28 അംഗ സ്‌ക്വാഡില്‍ ഇടം നേടി.
മലയാളിതാരങ്ങളായ ആഷിഖ് കരുണിയനും അനസ് എടത്തൊടികയും ടീമില്‍ ഇടംനേടി. മൂന്ന് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളാണ് ഏഷ്യാകപ്പിനായുള്ള സാധ്യതാ ടീമില്‍ ഇടംനേടിയത്.
ഇരുപത്തിയെട്ടംഗ സംഘം നാളെ അബുദാബിയിലേക്ക് പുറപ്പെടും. ഏഷ്യാകപ്പിന് മുന്നോടിയായി രണ്ട് സൗഹൃദ മത്സരവും ഇന്ത്യ കളിക്കുന്നുണ്ട്. ജനുവരി ആദ്യ വാരമാണ് ഏഷ്യാകപ്പ് ആരംഭിക്കുന്നത്
ഗോള്‍കീപ്പര്‍മാര്‍: ഗൂര്‍പ്രീത് സിങ്, അമരീന്ദര്‍ സിങ്, അരിന്ദാം ഭട്ടചാര്യ, വിശാല്‍ കൈത്ത്
പ്രതിരോധം: പ്രിതം കോട്ടല്‍, ലാല്‍റുവാത്താര, സന്ദേശ് ജിങ്കാന്‍, അനസ് എടത്തൊടിക, സലാം രഞ്ജന്‍ സിങ്, സര്‍ത്തക് ഗോലു, സുഭാസിഷ് ബോസ്, നാരായണ്‍ ദാസ്
മധ്യനിര: ഉദാന്ത സിങ്, ജാക്കിചന്ദ്, പ്രണോയ് ഹാല്‍ഡര്‍, വിനീത് റായ്, റൗളിങ് ബോര്‍ജെസ്, അനിരുദ്ധ് താപ്പ, ജെര്‍മന്‍ സിങ്, ആഷിഖ് കരുണിയന്‍, ഹലിചരണ്‍, ലാലിയന്‍സുവാല
മുന്നേറ്റം: സുനില്‍ ഛേത്രി. ജെജെ, ബല്‍വന്ദ് സിങ്, മന്‍വിര്‍ സിങ്, ഫാറൂഖ് ചൗദരി, സുമീത് പസ്സി