| Sunday, 12th June 2022, 12:34 am

മലയാളികളുടെ അഭിമാനമായി വീണ്ടും സഹല്‍ അബ്ദുല്‍ സമദ്; ഇന്ത്യക്ക് തുടര്‍ച്ചയായി രണ്ടാം ജയം

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്ക് തുടര്‍ച്ചയായി രണ്ടാം വിജയം. അഫ്ഗാനിസ്ഥാനെതിരെ 2-1 എന്ന സ്‌കോറിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യക്കായി ക്യാപ്റ്റന്‍ സുനില്‍ ചേത്രിയും മലയാളി താരം സഹല്‍ അബ്ദുല്‍ സമദുമാണ് ഗോള്‍ നേടിയത് .

86ാം മിനിറ്റില്‍ സുനില്‍ ചേത്രിയായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 88ാം മിനിറ്റില്‍ അഫ്ഗാന്‍ തിരിച്ചടിച്ചപ്പോള്‍ മത്സരം സമനിലയില്‍ കലാശിക്കും എന്നാണ് എല്ലാവരും കരുതിയത്.

എന്നാല്‍ ഇഞ്ചുറി ടൈമില്‍ സഹല്‍ നേടിയ ഗോളില്‍ ഇന്ത്യ വിജയിക്കുകയായിരുന്നു. ഇതോടെ യോഗ്യതാ മത്സര റൗണ്ടില്‍ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍.

ആറ് പോയിന്റാണ് നിലവില്‍ ഇന്ത്യക്കുള്ളത്. ഒന്നാം സ്ഥാനത്തുള്ള ഹോങ് കോംഗിനും ആറ് പോയിന്റ് തന്നെയാണ.് എന്നാല്‍ ഗോള്‍ കൂടുതല്‍ നേടിയതിന്റെ ബലത്തില്‍ ഒന്നാമതെത്തുകയായിരുന്നു ഹോങ് കോംഗ്.

കളിച്ച രണ്ട് മത്സരങ്ങളും തോറ്റ അഫ്ഗാനിസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്.

86ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ഗോള്‍ നേടിയ ചേത്രി തന്റെ 83ാം അന്താരാഷ്ട്ര ഗോളാണ് നേടിയത്.

അവസാന മിനിറ്റില്‍ ഗോള്‍ നേടിയ സഹല്‍ തന്നെയായിരുന്നു മത്സരത്തിലെ താരവും. ആഷിഖിന്റെ പാസിലായിരുന്നു സഹല്‍ ഗോള്‍ നേടിയത്. ഇന്ത്യക്കുവേണ്ടിയുള്ള സഹലിന്റെ ഗോളായിരുന്നു ഇത്. 90ാം മിനിറ്റില്‍ ചേത്രിക്ക് പകരക്കാരനായിട്ടായിരുന്നു സഹല്‍ ഗ്രൗണ്ടിലെത്തിത്. ഗ്രൗണ്ടിലെത്തി ആദ്യ മിനിറ്റില്‍ തന്നെ താരം ഗോള്‍ നേടുകയായിരുന്നു.

മത്സരത്തിലെ 85 മിനിറ്റും ഇന്ത്യയുടെ ഭാഗത്തുനിന്നം മികച്ച അറ്റാക്ക് ഒന്നും വന്നില്ലായില്ലായിരുന്നു. എന്നാല്‍ അവസാന മിനിറ്റുകളില്‍ ഇന്ത്യന്‍ ടീമിന്റെ ട്രാന്‍സ്‌ഫോര്‍മേഷനായിരുന്നു സ്‌റ്റേഡിയം സാക്ഷിയായത്.

ഇതോടെ ഏഷ്യന്‍ കപ്പ് യോഗ്യതക്ക് ഇന്ത്യ ഒരു പടി കൂടി അടുത്തിരിക്കുകയാണ്.

Content Highlights:  Sahal Abdul Samad is hero of Indian football

We use cookies to give you the best possible experience. Learn more