എഡിറ്ററായി മലയാളസിനിമയിലേക്ക് വന്ന നടനാണ് സംഗീത് പ്രതാപ്. അഭിനയത്തില്‍ തന്റേതായ സ്ഥാനം നേടാന്‍ ചുരുക്കം സിനിമകള്‍ കൊണ്ട് സംഗീതിന് സാധിച്ചു. പ്രേമലു എന്ന ചിത്രത്തിലെ അമല്‍ ഡേവിസ് സംഗീതിന് കേരളത്തിന് പുറത്തും ആരാധകരെ നേടിക്കൊടുത്തു. സാക്ഷാല്‍ രാജമൗലി വരെ സംഗീതിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
എനിക്കെന്റെ പെങ്ങളെ പോലെയാണ് മമിത – സംഗീത് പ്രതാപ്
ഈ അടുത്തിറങ്ങിയ ബ്രോമാന്‍സ് എന്ന ചിത്രത്തിലും സംഗീതിന്റെ പ്രകടനം മികച്ച് നിന്നിരുന്നു. ഇപ്പോള്‍ തന്റെ സുഹൃത്തും നടിയുമായ മമിത ബൈജുവിനെ കുറിച്ച് സംസാരിക്കുകയാണ് സംഗീത് പ്രതാപ്. മമിത തന്റെ അടുത്ത സുഹൃത്താണെന്നും തനിക്ക് പെങ്ങളെപോലെയാണെന്നും സംഗീത് പ്രതാപ് പറയുന്നു.
പ്രേമലുവില്‍ കൂടെ അഭിനയിച്ചിരുന്നവര്‍ ഇടക്ക് കാണുമെങ്കിലും മമിത ബൈജു തന്റെ വീട്ടില്‍ വരാറില്ലായിരുന്നുവെന്നും എന്നാല്‍ തന്റെ കല്യാണം കഴിഞ്ഞതിന്റെ പിറ്റേ ദിവസം മുതല്‍ മമിത സ്ഥിരമായി വീട്ടില്‍ വരാറുണ്ടെന്നും സംഗീത് പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംഗീത് പ്രതാപ്.
‘മമിത എന്റെ വളരെ അടുത്ത സുഹൃത്താണ്. എനിക്കെന്റെ പെങ്ങളെ പോലെയാണ് അവള്‍. എന്റെ കല്യാണം കഴിഞ്ഞ് പിറ്റേ ദിവസം അവള്‍ വീട്ടില്‍ വന്നു. അതുവരെ വീട്ടില്‍ വരാറില്ലായിരുന്നു.
മമിത എന്റെ വളരെ അടുത്ത സുഹൃത്താണ്
അവിടെയും ഇവിടെയും എല്ലാം വെച്ച് നസ്ലെന്‍ അടക്കമുള്ള പ്രേമലുവിലെ എല്ലാവരും കാണുകയും സംസാരിക്കുകയും ചെയ്യുമായിരുന്നെങ്കിലും അവള്‍ എന്റെ വീട്ടില്‍ വന്നിരുന്നില്ല. ഞാന്‍ എന്നിട്ട് അവളുടെ കഴിഞ്ഞ ബര്‍ത്ത് ഡേയ്ക്ക് എഴുതി ഇട്ടിരുന്നു, അന്ന് എന്റെ വീട്ടില്‍ വന്നിട്ട് പിന്നെ ഇതുവരെ പോയിട്ടില്ലെന്ന് (ചിരി) അത് സത്യമാണ്,’ സംഗീത് പ്രതാപ് പറയുന്നു.
Content highlight: Sageeth Prathap talks about Mamitha Baiju