| Saturday, 13th January 2024, 6:03 pm

'ഇത്രയും കാലം എവിടെയായിരുന്നു'; പുതുച്ചേരിയുടെ മുത്ത്, ഐ.പി.എല്ലില്‍ ഇവനെയൊന്നും ആര്‍ക്കും വേണ്ടേ?

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ പുതുച്ചേരി ബറോഡ രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ബറോഡ 218 റണ്‍സ് നേടിയിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത പോണ്ടിച്ചേരി 155 റണ്‍സിന് ഓള്‍ഔട്ട് ആവുകയും ചെയ്തു.

ആദ്യ ഇന്നിങ്‌സില്‍ ബറോഡയെ തകര്‍ക്കാന്‍ കഴിഞ്ഞത് പുതുച്ചേരിയുടെ സ്റ്റാര്‍ പേസര്‍ സാഗര്‍ ഉദേശിയുടെ മികച്ച ബൗളിങ് പ്രകടനത്തിലാണ്. ഏഴ് വിക്കറ്റുകള്‍ നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് എതിരാളികളെ തകര്‍ത്തത്. 30 ഓവറില്‍ 13 മെയ്ഡന്‍ അടക്കം വെറും 82 റണ്‍സ് വിട്ടുകൊടുത്താണ് താരം ഏഴ് വിക്കറ്റ് സ്വന്തമാക്കിയത്. 2.73 എന്ന ഇക്കണോമിയിലാണ് സാഗര്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്.

ഇതോടെ സാഗര്‍ തന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയറില്‍ 168 വിക്കറ്റുകളാണ് നേടിയിരിക്കുന്നത്. 29 മത്സരങ്ങളില്‍ 51 ഇന്നിങ്‌സുകളാണ് താരം കളിച്ചിട്ടുള്ളത്. 18.29 ആവറേജില്‍ 2.65 എന്ന മികച്ച ഇക്കണോമിയും സാഗര്‍ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബാറ്റിങ്ങിലും താരത്തിനും മികവ് പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. 29 മത്സരങ്ങളിലെ 40 ഇന്നിങ്‌സുകളില്‍ നിന്ന് 399 റണ്‍സ് തന്റെ പേരില്‍ കൂട്ടിച്ചേര്‍ക്കാന്‍ സാഗറിന് കഴിഞ്ഞു.

79 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 54.43 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. എന്നാല്‍ അതിശയമെന്ന് പറയട്ടെ കഴിവ് ഉണ്ടായിട്ടും താരത്തിന് ഐ.പി.എല്‍ സാധ്യതകള്‍ ലഭിച്ചിട്ടില്ല.

Content Highlight: Sagar Udeshi takes seven wickets in Ranji Trophy

We use cookies to give you the best possible experience. Learn more