| Tuesday, 24th November 2020, 12:00 pm

കാവിവത്ക്കരിക്കപ്പെടുന്ന ഇന്ത്യയോ, അതോ കാവിയില്‍ മുങ്ങുന്ന കോണ്‍ഗ്രസോ; ശശി തരൂരിന്റെ ട്വീറ്റിന് പിന്നിലെന്ത്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എം.പിയുമായ ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഒരു കെറ്റിറ്റിലില്‍ നിന്നും ത്രിവര്‍ണ നിറത്തില്‍ അരിപ്പയിലേക്ക് പകരുന്ന ചായ പുറത്തേക്ക് ഒഴുകുമ്പോള്‍ കാവിനിറത്തിലായി മാറുന്നതാണ് ചിത്രം.

പല സമയങ്ങളിലും കല വാക്കുകളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കുമെന്നും നമ്മുടെ രാജ്യം കടന്നുപോകുന്ന അവസ്ഥയെ കുറിച്ച് മുംബൈയിലെ ഒരു കലാകാരനായ അഭിനവ് കഫേരയുടെ അസാധ്യമായ ആര്‍ട്ടാണ് ഇത് എന്നും പറഞ്ഞുകൊണ്ടാണ് ശശി തരൂര്‍ ചിത്രം പങ്കുവെച്ചത്.

എന്നാല്‍ ഇങ്ങനയൊരു ചിത്രം കൊണ്ട് ശശിതരൂര്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്നാണ് ചിലരുടെ ചോദ്യം. ഇന്ത്യ ഒന്നാകെ കാവിവത്ക്കരിപ്പെടുന്നു എന്നാണോ? അതോ കോണ്‍ഗ്രസ് കാവിവത്ക്കരിക്കപ്പെടുകയാണോ എന്നാണ് ചിലരുടെ ചോദ്യം.

ഇത് കോണ്‍ഗ്രസിന്റെ തന്നെ പതാകയാണെന്നും കാവിവത്ക്കരിക്കുന്ന കോണ്‍ഗ്രസിനെയാണ് ചിത്രം വരച്ചുകാട്ടുന്നതെന്നും ചിലര്‍ വാദിക്കുമ്പോള്‍ കാവിവത്ക്കരിക്കപ്പെടുന്ന ഇന്ത്യയെ കുറിച്ചാണ് ചിത്രം പറയുന്നതെന്നാണ് ചിലരുടെ വിലയിരുത്തല്‍.

ഈ മൂന്ന് നിറങ്ങളും കൂടി ചേര്‍ന്ന് പച്ച നിറം വരണമെന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത് എന്ന് തരൂരിനോട് ചോദിക്കുന്നവരും ഉണ്ട്. ജിഹാദികളേക്കാളും അഴിമതി നിറഞ്ഞ കോണ്‍ഗ്രസിനേക്കാളും രാജ്യത്തിന് വേണ്ടത് ബി.ജെ.പിയെ ആണെന്ന് പറഞ്ഞുവെക്കുന്നവരും ഉണ്ട്.

ആ ചായ പകരുന്ന ആള്‍ മോദിയാണെന്നും ഇതുകൊണ്ടാണ് തങ്ങള്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്നതെന്നാണ് ചിലരുടെ പ്രതികരണം.

അതേസമയം രാജ്യം ഒന്നാകെ കാവിവത്ക്കരിക്കപ്പെടുകയാണെന്നും തരൂര്‍ അത് തന്നെയാണ് ട്വീറ്റിലൂടെ പറയാന്‍ ഉദ്ദേശിച്ചതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ കലാകാരന്‍ ഉദ്ദേശിച്ച അര്‍ത്ഥം തരൂര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും രാജ്യത്ത് നിന്നും തുടച്ചുനീക്കപ്പെടുന്ന കോണ്‍ഗ്രസിനെയാണ് ചിത്രത്തിലൂടെ അദ്ദേഹം വരച്ചുകാട്ടിയതെന്നും ചിലര്‍ പ്രതികരിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Saffronized India or saffronized Congress, What is behind Shashi Tharoor’s tweet?

We use cookies to give you the best possible experience. Learn more