| Friday, 1st September 2017, 7:45 pm

'എന്റെ നിറം കാവിയല്ല'; പിണറായിയുടെത് 'ഗ്രേറ്റ് സര്‍ക്കാര്‍'; തന്റെ രാഷ്ട്രീയ നിലപാട് തുറന്ന് പറഞ്ഞ് ഉലകനായകന്‍ കമല്‍ഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പരോക്ഷ സൂചന നല്‍കി ഉലകനായകന്‍ കമലഹാസന്‍. മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ നിറം ഒരിക്കലും കാവിയല്ലെന്നും മുഖ്യമന്ത്രിയുമായി ഓണം ആഘോഷിക്കാനാണ് ഇന്ന് എത്തിയതെന്നും കേരളത്തിലെത്തിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോെട തന്നെയാണെന്നും കമലഹാസന്‍ സ്ഥിരീകരിച്ചു.

“നാല്പത് വര്‍ഷമായി സിനിമയില്‍ ഉണ്ട്. അതില്‍നിന്നുള്‍പ്പെടെ എന്റെ രാഷ്ട്രീയ നിറം എന്തെന്നത് വ്യക്തമാണ്. അത് തീര്‍ച്ചയായും കാവിയല്ല.” എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.പിണറായിയുടെത് “ഗ്രേറ്റ് സര്‍ക്കാര്‍”ആണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് “ക്ഷമയോടെ കാത്തിരിക്കുക” എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.


Also read ബി.ജെ.പിയുമായി ബാന്ധവത്തിനില്ലെന്ന് ജോസ്.കെ.മാണി


മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയമുണ്ടെന്ന് ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയ കമലഹാസന്‍ പറഞ്ഞിരുന്നു. സുഹൃത്തായ കമലഹാസനെ കണ്ടെന്നും പതിവിന് വിരുദ്ധമായി ഇക്കുറി തങ്ങള്‍ രാഷ്ട്രീയവും ചര്‍ച്ച ചെയ്‌തെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതോടെ കമലഹസാന്റെ രാഷ്ട്രീയ പ്രവേശനമുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയായിരിക്കുകയാണ്
പിണറായി വിജയന്റെ അനുഭവസമ്പത്തില്‍ നിന്ന് ചിലത് പഠിക്കാനുള്ള അവസരമാണിതെന്നും പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം തികച്ച വേളയിലാണ് താന്‍ ഇവിടെയത്തുന്നതെന്നും മുമ്പ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നെന്നും കമലഹാസന്‍ പറഞ്ഞു. നേരത്തെ പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളില്‍ കമല്‍ഹാസന്‍ പോസ്റ്റുകളിടുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more