സാഫ് കപ്പില്‍ കിരീടം ചൂടി ഇന്ത്യ. ഫൈനലില്‍ കുവൈറ്റിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിജയം. അധികസമയം കഴിഞ്ഞിട്ടും മത്സരം 1-1 സമനിലയില്‍ പിരിഞ്ഞതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് കടന്നത്. അഞ്ച് കിക്കും കഴിഞ്ഞപ്പോഴും സമനിലയായി. പിന്നീട് ഷൂട്ടൗട്ടിന്റെ സഡന്‍ ഡെത്തില്‍ ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. സാഫില്‍ ഇന്ത്യയുടെ ഒമ്പതാം കിരീടമാണിത്.
ഷൂട്ടൗട്ടിലടക്കം ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 14-ാം മിനുറ്റില്‍ ഷബീബ് അല്‍ ഖാല്‍ദിയിലൂടെയാണ് കുവൈറ്റ് മുന്നിലെത്തിയത്. കളിയുടെ അധിക സമയവും കഴിഞ്ഞ് സമനില തുടര്‍ന്നതോടെയാണ് ഷൂട്ടൗട്ടിലേക്ക് പോയത്.
India and Kuwait are at 1-1
2nd half of the Soccer Final match of the SAFF Championship 2023 is already into the 35th minute.
The atmosphere here at the fully packed #Kanteerava stadium in Bangalore is something that makes life worth living. #SunilChetri and his team have… pic.twitter.com/qCA6F4ahNN
— Paul Koshy (@Paul_Koshy) July 4, 2023
38ാം മിനുറ്റിലൂടെ ലാലിയന്‍സുവാല ചാംഗ്‌തേയുടെ സൂപ്പര്‍ ഗോളിലൂടെ ഇന്ത്യ തിരിച്ചു വരികയും ചെയ്തു. മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ അസിസ്റ്റിലായിരുന്നു സൂപ്പര്‍ ഗോള്‍ പിറന്നത്.
ടീമിലെ മറ്റൊരു മലയാളി താരം ആശിഖ് കുരുണിയനാണ് ഗോളിന് വഴിയൊരുക്കിയ ആദ്യ നീക്കം നടത്തിയത്. ബോക്‌സിന് പുറത്ത് നിന്ന് ലഭിച്ച പന്ത് മനോഹര നീക്കങ്ങളിലൂടെ ആശിഖ് പന്ത് സുനില്‍ ഛേത്രിക്ക് നല്‍കുകയായിരുന്നു.