ഒന്‍പതുമാസമായ കുഞ്ഞിന്റെ ആമാശയത്തില്‍ തറച്ചുകിടന്ന സേഫ്റ്റി പിന്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
Daily News
ഒന്‍പതുമാസമായ കുഞ്ഞിന്റെ ആമാശയത്തില്‍ തറച്ചുകിടന്ന സേഫ്റ്റി പിന്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th August 2016, 9:38 am

അമ്മയുടെ കഴുത്തിലെ മാലയില്‍ കോര്‍ത്തിട്ടിരുന്ന സേഫ്റ്റി പിന്നാണു തുറന്ന നിലയില്‍ കുഞ്ഞു വിഴുങ്ങിയത്. പിന്‍ തൊണ്ടയിലൂടെ അന്നനാളത്തിലേക്ക് ഇറങ്ങിയതിനെ തുടര്‍ന്ന് കുഞ്ഞ് അസ്വസ്ഥത കാട്ടിയതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

pinകോട്ടയം: ഒന്‍പതുമാസം പ്രായമായ കുഞ്ഞിന്റെ വയറ്റില്‍ നിന്നും സേഫ്റ്റി പിന്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം.

കുലശേഖരമംഗലം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് സേഫ്റ്റി പിന്‍ വിഴുങ്ങിയത്. കഴിഞ്ഞമാസം പത്തിനായിരുന്നു സംഭവം. സേഫ്റ്റി പിന്‍ മലത്തിലൂടെ പുറത്തേക്കു വരുമോയെന്ന് കാത്തിരിക്കാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം.

എന്നാല്‍ ഒന്‍പതു ദിവസം കാത്തിരുന്നിട്ടും പിന്‍ പുറത്തുവരാതിരുന്നതിനെ തുടര്‍ന്നാണു ശസ്ത്രക്രിയ നടത്തിയത്. ആമാശയത്തില്‍ തറച്ചിരുന്നതാണു പിന്‍ പുറത്തുവരാതിരിക്കാന്‍ കാരണം.

കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ പിന്‍ പുറത്തെടുത്തെങ്കിലും തലഭാഗം നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് മലത്തിലൂടെ പുറത്തുപോയിട്ടുണ്ടെന്നാണു ഡോക്ടര്‍മാരുടെ നിഗമനം. അകത്തെവിടെയെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കുന്നുമുണ്ട്.