ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ പോയിരിക്കുകയാണ്, അനക്ക് ദുബായില്‍ പോയിക്കൂടേടോ; നസ്‌ലനോട് സാഫ് ബോയ്
Film News
ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ പോയിരിക്കുകയാണ്, അനക്ക് ദുബായില്‍ പോയിക്കൂടേടോ; നസ്‌ലനോട് സാഫ് ബോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th July 2023, 12:58 pm

നസ്‌ലന്‍, മീനാക്ഷി എന്നിവര്‍ കേന്ദ്രകഥാപാത്രമായ 18 പ്ലസ് റിലീസ് ചെയ്തിരിക്കുകയാണ്. നസ്‌ലന്‍ ആദ്യമായി ലീഡ് റോളിലെത്തുന്ന ചിത്രത്തില്‍ യൂട്യൂബേഴ്‌സായ സഫ്‌വാനും അന്‍ഷദും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മൂവരും ഒന്നിച്ചുള്ള അഭിമുഖത്തിലെ ഭാഗങ്ങള്‍ ശ്രദ്ധ നേടുകയാണ്.

മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ യൂട്യൂബ് ചാനലില്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ സൈനുവായി നസ്‌ലനോട് സംസാരിക്കാനാണ് അന്‍ഷദ് സഫ്‌വാനോട് പറഞ്ഞത്.

‘ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ അഭിനയിക്കാന്‍ പോയിരിക്കുകയാണ് ചങ്ങായി. അനക്ക് ദുബായില്‍ പോയിക്കൂടേടോ. ദുബായില്‍ പോയാല്‍ എത്ര പൈസ ഉണ്ടാക്കാം. ഇവിടെ ഇങ്ങനെ സിനിമയില്‍ അഭിനയിച്ച് നടന്നോ, ഓരോ നടിമാരുടെ ഒപ്പം,’ എന്നാണ് സഫ്‌വാന്‍ നസ്‌ലനോട് പറഞ്ഞത്.

നസ്‌ലന്‍ സെറ്റില്‍ ജോളിയാണെന്നും അഭിമുഖങ്ങളില്‍ സീരിയസായാണ് ഇരിക്കുന്നതെന്നും അന്‍ഷദ് പറഞ്ഞു. ഇവിടെ ഇരിക്കുന്നത്ര സീരിയസല്ല. ഭയങ്കര ജോളിയാള്. ക്യാമറ കാണുമ്പോള്‍ ഒരു ഡിഫന്‍സ് മെക്കാനിസമാണ്. വായില്‍ നിന്ന് വല്ലതും വീണു പോയാലോ. ഇപ്പോള്‍ ഭയങ്കര മച്ച്വേര്‍ഡാണ്, അന്‍ഷദ് പറഞ്ഞു.

മാത്യു തോമസും ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്തുന്നുണ്ട്. മാത്യുവുമായുള്ള ഷൂട്ടിങ് അനുഭവത്തെ പറ്റിയും സൗഹൃദത്തെ പറ്റിയും നസ്‌ലന്‍ സംസാരിച്ചു. ‘ഇനിയും പടങ്ങള്‍ ഒന്നിച്ച് ചെയ്യാന്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ആഗ്രഹമുണ്ട്. അവനുമായി അത്രയും കംഫര്‍ട്ടബിളാണ്. പിന്നെ രസമാണ്. കൂടുതലും സംവിധായകന്‍ പറയുന്ന ഇന്‍പുട്‌സാണ് എടുക്കുന്നത്. ഞങ്ങള്‍ രണ്ട് പേരും കുറച്ചുകൂടി അറിയാവുന്ന ആളുകളായതുകൊണ്ട് അത്രയും ഫ്രീഡമുണ്ട്. സിനിമ ഇല്ലാത്തപ്പോഴും ഞങ്ങള്‍ കാണാറുണ്ട്,’ നസ്‌ലന്‍ പറഞ്ഞു.

അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്ത 18 പ്ലസ് ജൂലൈ ഏഴിനാണ് റിലീസ് ചെയ്തത്. ബിനു പപ്പു, രാജേഷ് മാധവന്‍, നിഖില വിമല്‍, മനോജ് കെ.യു, ശ്യാം മോഹന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: safboy funny comment on naslen