ലോകം കണ്ട ഏറ്റവും സത്യസന്ധനായ താരമാണ് അദ്ദേഹം; മുന്‍ പാകിസ്ഥാന്‍ താരം
Sports News
ലോകം കണ്ട ഏറ്റവും സത്യസന്ധനായ താരമാണ് അദ്ദേഹം; മുന്‍ പാകിസ്ഥാന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th September 2024, 3:05 pm

ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇപ്പോള്‍ ഇതിഹാസത്തേക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാക്കിസ്ഥാന്‍ താരം അജ്മല്‍. ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടത്തില്‍ ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ടെന്നും സച്ചിനെ താന്‍ ഒരുപാട് ബഹുമാനിക്കുന്നു എന്നുമാണ് താരം ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

‘സച്ചിന്‍ ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനാണ്. ലോകത്തിലെ ഏറ്റവും സത്യസന്ധനും ദയയുള്ളവനുമാണ്. അദ്ദേഹം ഒരു ഇതിഹാസമാണ്. ഞാന്‍ അദ്ദേഹത്തെ സാര്‍ എന്ന് വിളിക്കുന്നു. അതിന് അദ്ദേഹം യോഗ്യനാണ്. നിങ്ങള്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാകുമ്പോള്‍ അവിടെ സാര്‍ എന്നൊന്നുമില്ല. പക്ഷേ ഞാന്‍ അദ്ദേഹത്തോടൊപ്പം കളിച്ചു, അദ്ദേഹത്തെ പുറത്താക്കി, അതില്‍ എനിക്ക് സന്തോഷമുണ്ട്, ഞാന്‍ അദ്ദേഹത്തോടൊപ്പം കളിക്കുമ്പോഴെല്ലാം നല്ല മനുഷ്യനായിട്ടാണ് കളിച്ചത്,’ സയീദ് അജ്മല്‍ പറഞ്ഞു.

2011ല്‍ മൊഹാലിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന ലോകകപ്പ് സെമി ഫൈനലില്‍ അജ്മല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ പുറത്താക്കിയിരുന്നു. എന്നിരുന്നാലും സെമിയില്‍ ഇന്ത്യ 29 റണ്‍സിനാണ് എന്റെ വിജയിച്ചത്. അര്‍ധ സെഞ്ച്വറി നേടിയ സച്ചിന്‍ തന്നെയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത്.

ടെസ്റ്റില്‍ സച്ചിന്‍ 200 മത്സരത്തിലെ 329 ഇന്നിങ്‌സില്‍ നിന്നും 248* എന്ന ഉയര്‍ന്ന റണ്‍സും 51 സെഞ്ച്വറിയും 68 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.

ഏകദിനത്തില്‍ 463 മത്സരത്തിലെ 452 ഇന്നിങ്‌സില്‍ നിന്നും 200*എന്ന ഉയര്‍ന്ന സ്‌കോറും ഉള്‍പ്പെടെ 49 സെഞ്ച്വറികളും 96 അര്‍ധ സെഞ്ച്വറികളും സച്ചിന്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്റര്‍നാഷണല്‍ ടി ട്വന്റി മത്സരത്തില്‍ ഒരു മത്സരം മാത്രമാണ് സച്ചിന്‍ കളിച്ചത്. അതില്‍ പത്ത് റണ്‍സ് താരം പുറത്തായിരുന്നു.

 

Content Highlight: Saeed Ajmal Talking Indian Cricket Legend