[]ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍നിര ബൗളര്‍ സയീദ് അജ്മലിന് അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി വിലക്കേര്‍പ്പെടുത്തി. ഐ.സി.സിയുടെ ഈ തീരുമാനം പാകിസ്ഥാന് വന്‍ തിരിച്ചടിയായി.
കഴിഞ്ഞ പാകിസ്ഥാന്‍ ശ്രീലങ്ക മത്സരത്തിനിടെയാണ് ബൗളിങ് ആക്ഷനിലെ അപാകത ചൂണ്ടിക്കാട്ടി അജ്മലിനെ കളിയില്‍ നിന്ന് വിലക്കിയത്.
കഴിഞ്ഞമാസം ഗാലിയില്‍ ശ്രീലങ്കക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തില്‍ അജ്മലിന്റെ ബൗളിങ് അപാകത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അജ്മലിന്റെ ബൗളിങ് ആക്ഷനില്‍ പിഴവുണ്ടെന്ന് ഐ.സി.സി കണ്ടെത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് അജ്മലിനെ അന്താരാഷ്ട്ര മത്സരത്തില്‍ നിന്ന വിലക്കിയത്.
35 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 178 വിക്കറ്റും 111 ഏകദിനങ്ങളില്‍ നിന്നായി 183 വിക്കറ്റും അജ്മല്‍ നേടിയിട്ടുണ്ട്. T20യില്‍ 63 മത്സരങ്ങളില്‍ നിന്ന് 85 വിക്കറ്റും അജ്മല്‍ നേടിയിട്ടുണ്ട്.
2009ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അജ്മല്‍ അരങ്ങേറ്റം കുറിച്ചത്. ആ വര്‍ഷം തന്നെ അദ്ദേഹം ബൗളിങ് അപാകതയുടെ പേരില്‍ സംശയിക്കപ്പെട്ടിരുന്നുവെങ്കിലും പരിശോധനയില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയായിരുന്നു.