ലോകത്തെ ഒരേയൊരു തീവ്രവാദ രാഷ്ട്രമാണ് ഇസ്രഈൽ: സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: ലോകത്തിലെ ഒരേയൊരു തീവ്രവാദ സംഘടന ഇസ്രഈൽ ആണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. അവരെ സംരക്ഷിക്കുന്നത് സാമ്രാജ്യത്വ ശക്തികളാണെന്നും സ്വതന്ത്ര ഫലസ്തീൻ രൂപീകരിക്കുക എന്നതാണ് പ്രശ്നങ്ങൾക്ക് പരിഹാരമെന്നും തിരൂരിൽ എം.ഇ.എസ് സംഘടിപ്പിച്ച സെമിനാറിൽ അദ്ദേഹം പറഞ്ഞു.
‘ജൂതന്മാരോട് സഹോദര്യത്തോടെയാണ് പ്രവാചകൻ പെരുമാറിയത്. സാമ്രാജ്യത്വ ശക്തികളാണ് പ്രശ്നങ്ങൾക്ക് പിന്നിൽ. കയ്യേറ്റക്കാർ ഇപ്പോൾ ഭരണാധികാരികളായി. സ്വാഭാവികമായും അവിടെ ചെറുത്തുനിൽപ്പ് ഉണ്ടാകും. മനുഷ്യത്വരഹിതമായ ഇടപെടലുകളാണ് ഫലസ്തീനിൽ നടക്കുന്നത്.
മഹാത്മാഗാന്ധി അത് മനസ്സിലാക്കി എതിർത്തു. ഫലസ്തീനികൾക്ക് അവകാശപ്പെട്ടതാണ് ഫലസ്തീനെന്ന് ഗാന്ധി പറഞ്ഞു. ലോകമനസാക്ഷി ഫലസ്തീനൊപ്പമാണ്.
അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്പ്യൻ ശക്തികളൊക്കെ ക്ഷയിച്ചു. ഫലസ്തീൻ ജനതയുടെ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തെ തള്ളിക്കളയാൻ കഴിയില്ല,’ സാദിഖലി തങ്ങൾ പറഞ്ഞു.
ഹമാസിനെ ഭീകര സംഘടനയായി കണക്കാക്കാൻ തനിക്ക് മനസില്ലെന്നും ഇത് പറഞ്ഞതിന്റെ പേരിൽ എന്ത് ബുള്ളിയിങ് നടത്തിയാലും തനിക്ക് പ്രശ്‌നമില്ലെന്നും യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി പറഞ്ഞിരുന്നു.
Content Highlight: Sadikhali Shihab Thangal says Israel is the only terrorist group in World