| Wednesday, 17th April 2019, 9:21 pm

ഞാനൊരു തീവ്രവാദക്കേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നെങ്കില്‍ മാധ്യമങ്ങള്‍ക്ക് സമനില തെറ്റുമായിരുന്നു: മെഹബൂബ മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രഗ്യാസിങ് താക്കൂറിനെ മത്സരിപ്പിക്കുന്ന ബി.ജെ.പിയ്‌ക്കെതിരെയും അതിനെ വിമര്‍ശിക്കാതിരുന്ന മാധ്യമങ്ങള്‍ക്കെതിരെയും കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി.

‘ഞാനൊരു തീവ്രവാദ ആരോപിതനായ വ്യക്തിയെ മത്സരിപ്പിച്ചിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന രോഷം സങ്കല്‍പ്പിച്ച് നോക്കൂ. മെഹബൂബടെററി സ്റ്റ് എന്ന ഹാഷ്ടാഗ് ട്രെന്‍ഡാക്കി ചാനലുകള്‍ക്ക് സമനില തെറ്റുമായിരുന്നു. ഈ മനുഷ്യര്‍ക്ക് കാവി മതഭ്രാന്തന്മാരുടെ കാര്യം വരുമ്പോള്‍ ഭീകരതയ്ക്ക് മതമില്ലാതാകും. അല്ലാത്ത സമയത്തെല്ലാം എല്ലാ മുസ്‌ലിംങ്ങളും തീവ്രവാദികളാണ്. നിരപരാധിയാണെന്ന് തെളിയും വരെ തെറ്റുകാരാണ്’ മെഹബൂബ പറഞ്ഞു.

മാലേഗാവ് സ്‌ഫോടനക്കേസില്‍ ജാമ്യത്തിലിരിക്കെയാണ് ഭോപാല്‍ മണ്ഡലത്തില്‍ നിന്ന് പ്രഗ്യാസിങ്ങിനെ ബി.ജെ.പി മത്സരിപ്പിക്കുന്നത്. യു.എ.പി.എ കേസാണ് ഇവര്‍ക്കെതിരെയുള്ളത്. 2017ലാണ് പ്രഗ്യാസിങ്ങിന് കേസില്‍ ജാമ്യം ലഭിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more