സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അതിനാല്‍ അവ എടുത്തുകളയണമെന്നും നടി സാധിക വേണുഗോപാല്‍. തുല്യപ്രാധാന്യം വേണമെന്ന് പറയുമ്പോള്‍ നിയമങ്ങളും തുല്യമാക്കണമെന്നും ശക്തമായിരിക്കണമെന്നുമാണ് സാധികയുടെ വാദം. എബിസി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ഒരു ആണിനോട് ദേഷ്യം വന്ന് കഴിഞ്ഞാല്‍ മനപ്പൂര്‍വം അവരെ കരി വാരി തേക്കാനായി സ്ത്രീകള്‍ക്കുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുണ്ട്. സ്ത്രീകള്‍ക്കുള്ള അവകാശം ആദ്യം എടുത്തുകളയണം. നിയമത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന പ്രിവിലേജുണ്ട്. സ്ത്രീ പോയി ആണിനെതിരെ എന്തെങ്കിലും കേസ് കൊടുത്താല്‍ അറസ്റ്റ് ചെയ്യാനുള്ള പ്രിവിലേജുണ്ട്. എന്തിനാണ് അത്. ശരിയാണോ തെറ്റാണോ എന്ന് അറിയുന്നതിന് അവര്‍ ജയിലില്‍ കിടക്കുന്നില്ലേ. അത് എന്തിന്റെ പേരിലാണ്.
ഒരു ആണ്‍കുട്ടി കേറി ഒരു പെണ്ണിന്റെ പേരില്‍ എന്നെ കേറി പിടിച്ചു എന്ന് പറഞ്ഞാല്‍ ആ ഒരു പ്രിവിലേജ് ഇല്ലല്ലോ. അത് ഉപയോഗിക്കുന്ന ഒരുപാട് ആളുകള്‍ ഇന്നുണ്ട്. കാശടിച്ചുമാറ്റാനായും മറ്റ് ആവശ്യങ്ങള്‍ക്കുമായി നിയമങ്ങള്‍ യൂസ് ചെയ്ത് കുടുംബങ്ങള്‍ തകര്‍ക്കുന്ന ഒരുപാട് പെണ്‍കുട്ടികളുണ്ട്. ഇവരെ ആരും അറിയുകയോ അവര്‍ മുന്നിലേക്ക് വരികയോ ചെയ്യുന്നില്ല.
അത്തരം പ്രിവിലേജുകള്‍ വേണ്ട എന്നാണ് എന്റെ അഭിപ്രായം. തുല്യപ്രാധാന്യമാണല്ലോ നമ്മള്‍ പറയുന്നത്. രണ്ട് പേര്‍ക്കും ഒരേ നിയമം മതി. രണ്ട് പേര്‍ക്കുമെതിരായ നിയമം തുല്യമായിരിക്കണം, ശക്തമായിരിക്കണം.
പെണ്‍കുട്ടികള്‍ക്ക് അനുകൂലമായി എന്തുകൊണ്ടാണ് ഇത്രയും നിയമങ്ങള്‍ വരുന്നത്. പെണ്‍കുട്ടികള്‍ക്കെതിരെ ഒരുപാട് പ്രശ്‌നങ്ങള്‍ വന്ന് അവര്‍ അത് തുറന്നുപറയുന്നത് കൊണ്ടാണ് നിയമങ്ങള്‍ അവര്‍ക്ക് അനുകൂലമായി വന്നത്. എത്ര വീട്ടില്‍ ഭര്‍ത്താവിനെ തല്ലുന്ന ഭാര്യമാരുണ്ട്. ഗാര്‍ഹിക പീഡനങ്ങള്‍ സ്ത്രീകള്‍ മാത്രമല്ല, പരുഷന്മാരും അനുഭവിക്കുന്നുണ്ട്. ഇത് പുറത്തേക്ക് വരില്ല. ആണ്‍കുട്ടികളുടെ ഒരു പ്രശ്‌നവും പുറത്തേക്ക് വരില്ല. കാരണം അവരതിന് തയ്യാറല്ല. അപ്പോള്‍ പിന്നെ അവര്‍ കിടന്ന് കരഞ്ഞിട്ട് കാര്യമില്ല,’ സാധിക വേണുഗോപാല്‍ പറഞ്ഞു.
Content Highlight: Sadhika Venugopal says pro-women laws are being misused and should be removed