60 ലക്ഷം കടന്ന് ഡിസ്‌ലൈക്കുകള്‍; യുട്യൂബില്‍ ഏറ്റവും കൂടുതല്‍ ഡിസ്‌ലൈക്ക് നേടിയ വീഡിയോ ആവാന്‍ സടക് 2 ട്രെയിലര്‍
Bolliwood
60 ലക്ഷം കടന്ന് ഡിസ്‌ലൈക്കുകള്‍; യുട്യൂബില്‍ ഏറ്റവും കൂടുതല്‍ ഡിസ്‌ലൈക്ക് നേടിയ വീഡിയോ ആവാന്‍ സടക് 2 ട്രെയിലര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th August 2020, 5:01 pm

മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സടക് 2 എന്ന സിനിമയുടെ ട്രെയിലറിനെതിരെ വ്യാപക പ്രതിഷേധം. യൂട്യൂബില്‍ 60 ലക്ഷം കടന്നിരിക്കുകയാണ് ട്രെയിലറിനുള്ള ഡിസ്‌ലൈക്ക്. അതേ സമയം 3.4 ലക്ഷത്തോളം മാത്രമാണ് ട്രെയിലറിനു ലഭിച്ചിരിക്കുന്ന ലൈക്ക്.

ട്രെയിലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഇതിനു ലഭിച്ച ഡിസ്‌ലൈക്ക് 27 ലക്ഷമാണ്. നിലവിലെ പോക്കനുസരിച്ച് 60 ലക്ഷത്തിലും ഡിസ്‌ലൈക്ക് നില്‍ക്കില്ലെന്നാണ് സൂചന.

നിലവില്‍ 1.8 കോടി ഡിസ്‌ലൈക്ക് നേടിയ യു ട്യൂബ് റിവൈന്‍ഡ് 2018 എന്ന വീഡിയോ ആണ് ഏറ്റവും കൂടുതല്‍ ഡിസ്‌ലൈക്കുകളുമായി മുന്നില്‍ നില്‍ക്കുന്നത്. അതേ സമയം ഡിസ്‌ലൈക്ക് തോതു നോക്കുമ്പോള്‍ സടക് 2 ഇതിന്റെ മുന്നില്‍ വരും. സടക് 2 ട്രെയിലര്‍ റിലീസ് ചെയ്തത് ആഗസ്റ്റ് 12 നാണ്്. ഒരു ദിവസത്തിനുള്ളിലാണ് ഇത്രയധികം ഡിസ്‌ലൈക്കുകള്‍ ട്രെയിലറിനു ലഭിച്ചിരിക്കുന്നത്.

ഒപ്പം സടക് 2 വിന്റെ ലൈക്കുകളും ഡിസ്‌ലൈക്കുകളും തമ്മിലുള്ള അനുപാതം 95 ശതമാനമാണ്. യൂ ട്യൂബ് റിവൈന്‍ഡിന് ഇത് 86 ശതമാനമായിരുന്നു.

സടക് 2 വിനെതിരെ വ്യാപക ഹേറ്റ് ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയകളില്‍ നടന്നു കൊണ്ടിരിക്കുകയാണ്. നടന്‍ സുശാന്ത് സിംഗിന്റെ മരണത്തിനു പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷ പാതം ചര്‍ച്ചയായിരിക്കെയാണ് ചിത്രത്തിനെതിരെ ക്യാമ്പയിന്‍ നടക്കുന്നത്. നേരത്തെ ചിത്രം റിലീസ് ചെയ്യുന്ന ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍ ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സോഷ്യല്‍ മീഡിയ ക്യാംപെയിന്‍ ആരംഭിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഹേഷിന്റെ മക്കളായ ആലിയ ഭട്ടും പൂജ ഭട്ടും അഭിനയിക്കുന്നുണ്ട്. ആദിത്യ റോയ് കപൂറാണ് ചിത്രത്തിലെ നായകന്‍, സജ്ജയ് ദത്തും പ്രധാന വേഷത്തിലെത്തുന്നു.

hate campagin against bollywood movie sadak 2

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക