ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിസ്ഥാനത്തുനിന്നും അധ്യക്ഷ പദവിയില്‍നിന്നും ഒഴിവാക്കിയിരിക്കുകയാണ്. പൈലറ്റും സംഘവും ബി.ജെ.പി വിരിച്ച വലയില്‍ വീണെന്ന് ജയ്പൂരിലെത്തിയ പ്രതിനിധി സംഘ തലവന്‍ രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു.
‘പൈലറ്റിനെ കോണ്‍ഗ്രസ് മുപ്പതാം വയസില്‍ കേന്ദ്രമന്ത്രിയാക്കി. 40ാം വയസില്‍ ഉപമുഖ്യമന്ത്രിയും സംസ്ഥാനാധ്യക്ഷനുമാക്കി. അദ്ദേഹത്തിന് പാര്‍ട്ടി നിരവധി അവസരങ്ങള്‍ നല്‍കി. എം.പിയായിരുന്നു സച്ചിന്‍ പൈലറ്റ്. സച്ചിനും കൂട്ടാളികളും ബി.ജെ.പിയുടെ വലയില്‍ വീണതില്‍ അതീവ ദുഃഖമുണ്ട്. പക്ഷേ, അത് അംഗീകരിക്കാനാവില്ല’, സുര്‍ജേവാല പറഞ്ഞു.