ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പിന്നാലെ തമിഴ് ഭാഷാ കാര്‍ഡിറക്കി തെരഞ്ഞെടുപ്പ് പ്രചരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷായും. പഴക്കമേറിയ തമിഴ് ഭാഷയില്‍ തനിക്ക് അണികളോട് സംസാരിക്കാന്‍ പറ്റാത്തതില്‍ വിഷമമുണ്ടെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
വില്ലുപുരത്ത് നടന്ന വിജയ് സങ്കല്‍പ്പ് യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യത്തെ പഴക്കമേറിയ, മധുരമേറിയ തമിഴ് ഭാഷയില്‍ സംസാരിക്കാന്‍ കഴിയാത്തതില്‍ എനിക്ക് ദുഃഖമുണ്ട്. ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു’, അമിത് ഷാ പറഞ്ഞു.
തമിഴ് പഠിക്കാന്‍ കഴിയാതിരുന്നതില്‍ തനിക്ക് ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഞായറാഴ്ച മന്‍ കി ബാത്തില്‍ പറഞ്ഞിരുന്നു.
എ.ഐ.എ.ഡി.എം.കെയും എന്‍.ഡി.എയും ദരിദ്രരുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മറുവശത്തുളള കോണ്‍ഗ്രസും ഡി.എം.കെയും അഴിമതിയെ കുറിച്ചും ഭിന്നിപ്പിച്ചു ഭരിക്കുന്നതിനെക്കുറിച്ചുമാണ് ചിന്തിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
സോണിയ, രാഹുലിനെ പ്രധാനമന്ത്രിയാക്കുന്നതിനെ കുറിച്ചും സ്റ്റാലിന്‍ ഉദയനിധിയെ മുഖ്യമന്ത്രിയാക്കുന്നതിനെ കുറിച്ചും ആലോചിച്ച് വേവലാതിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Sad I Don’t Know Tamil’: After PM Modi, Amit Shah Plays Language Card in Poll-bound Tamil Nadu