| Monday, 1st June 2020, 10:52 am

ആംആദ്മി, അകാലി ദള്‍ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; കുല്‍ജിത്ത് സിംഗ് നഗ്ര സ്വീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: പഞ്ചാബിലെ ഫത്തേഗര്‍ ജില്ലയിലെ ആംആദ്മി പാര്‍ട്ടി, അകാലി ദള്‍ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ അംഗങ്ങളായ നേതാക്കളുള്‍പ്പെടെയാണ് പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസിലെത്തിയത്.

അകാലിദള്‍ നേതാക്കളായ ദീപ് കുമാര്‍, ഗുര്‍ജന്ത് സിംഗ്, സോം നാഥ്, ലഖ്ബീര്‍ സിംഗ്, ജഗ്ജിത്ത് സിംഗ് എന്നിവരും ആംആദ്മി പാര്‍ട്ടി നേതാവുമായ ജഗ്ജിത്ത് സിംഗ് എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് എം.എല്‍.എ കുല്‍ജിത്ത് സിംഗ് നഗ്രയുടെ സാന്നിദ്ധ്യത്തിലാണ് ഈ നേതാക്കള്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

മധ്യപ്രദേശ് മുന്‍ എം.പിയും ബി.ജെ.പി നേതാവുമായിരുന്ന പ്രേംചന്ദ് ഗുഡ്ഡുവും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരെ പ്രേംചന്ദ് ഗുഡ്ഡു
കടുത്ത വിമര്‍ശനം നടത്തിയിരുന്നു.

ജ്യോതിരാദിത്യയുടെ പിതാവ് മാധവറാവു സിന്ധ്യ കോണ്‍ഗ്രസിനെ ചതിക്കുകയും തെരഞ്ഞെടുപ്പില്‍ മാറി നിന്ന് മത്സരിക്കുകയും ചെയ്തു. മുത്തശ്ശി രാജമാതാ സിന്ധ്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കിയിട്ടുണ്ട് എന്നായിരുന്നു ഗുഡ്ഡുവിന്റെ പരാമര്‍ശം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more